ആദ്യ ഗോളിനായി കാത്തിരുന്നത്​ 385 മിനിറ്റ്​ ! എന്നിട്ടും തോറ്റ്​ ഈസ്​റ്റ്​ ബംഗാൾ

പനാജി: 385ൽ അധികം മിനിറ്റാണ് സീസണിൽ​ ആദ്യമായി എതിർ വല കുലുക്കാൻ കൊൽക്കത്ത ജെയൻറ്​ ടീം ഈസ്​റ്റ്​ ബംഗാൾ കാത്തിരുന്നത്​. പക്ഷേ, ഗോളടിച്ച്​ തുടങ്ങിയിട്ടും ജയിക്കാനുള്ള യോഗം ഇത്തവണയും അവർക്കുണ്ടായില്ല. ഇന്ത്യൻ സൂപ്പർ ലീഗി​ൽ അഞ്ചാം മത്സരത്തിന്​ ബൂട്ടുകെട്ടിയിറങ്ങിയ ' കണക്കിലെ വമ്പന്മാർ' വീണ്ടും തോറ്റു.


അടിയും തിരിച്ചടിയുമായി നീണ്ട മത്സരത്തിൽ ഹൈദരബാദ്​ എഫ്​.സി, മുൻ ഐ ലീഗ്​ ചാമ്പ്യന്മാരായ ഈസ്​റ്റ്​ ബാംഗാളിനെ 3-2നാണ്​​ തോൽപിച്ചത്​.

നാലാം മത്സരത്തിലും തോറ്റ ഈസ്​റ്റ്​ ബംഗാൾ ഇതോടെ ഒരു പോയൻറുമായി 11ാം സ്​ഥാനത്ത്​ മാറ്റമില്ലാതെ തുടരുകയാണ്​. ഹൈദരാബാദ് (ഒമ്പത്​ പോയൻറ്​)​ അഞ്ചാം സ്​ഥാനത്തും.

ആവേശം അവസാനം വരെ നീണ്ട മത്സരത്തിൽ ഭാഗ്യം പലതവണ തുണച്ചിട്ടും ഈസ്​റ്റ്​ ബംഗാളിന്​ ജയിക്കാനായില്ല. 26ാം മിനിറ്റിൽ ഗോളടിച്ച്​ മുന്നിലെത്തിയാണ്​ ഈസ്റ്റ്​ ബംഗാൾ തുടങ്ങിയത്​. ജാകസ്​ ​മഗോമയുടെ ഗോളിൽ ഈസ്​റ്റ്​ ബംഗാൾ അകൗണ്ട്​ തുറന്നു. അഞ്ചാം മത്സരത്തിലാണ്​ കൊൽക്കത്ത വമ്പന്മാർ ആദ്യ ഗോൾ കണ്ടെത്തുന്നത്​. മുമ്പ്​ കളിച്ച നാലു മത്സരത്തിലും ഈസ്​റ്റ്​ ബംഗാൾ ഗോളടിച്ചില്ല.


എന്നാൽ, ഫസ്​റ്റ്​ ഹാഫ്​ ടൈം വിസിലിന്​ തൊട്ടുമുന്നേ ഹൈദരബാദിന്​ പെനാൽറ്റി ലഭിച്ചു. പക്ഷേ ഭാഗ്യം നിന്നത്​ ബംഗാളിനൊപ്പം.

അരിഡാനെ സറ്റാനെയെടുത്ത കിക്ക്​ ഈസ്​റ്റ്​ ബംഗാൾ ഗോളി ​സുപ്രത പാൽ തടുത്തിട്ടു.

പക്ഷേ, ഹൈദരാബാദ്​ ക്യാപ്​റ്റൻ അരിഡാനെ സറ്റാനെ പെനാൽറ്റി പാഴാക്കിയത്​ പശ്ചാതാപം ചെയ്​തു. 56ാം മിനിറ്റിൽ കണ്ണുപൂട്ടി തുറക്കുന്നതിനിടെ രണ്ടു ഗോൾ. പിന്നാലെ ഹാലിചരൺ നർസാരിയും(68) ഗോൾ നേടിയതോടെ ഹൈദരബാദ്​ കളിയുടെ ഡ്രൈവിങ്​ സീറ്റിൽ. 81ാം മിനിറ്റിൽ ജാകസ്​ ​മഗോമ വീണ്ടും ഗോൾ നേടി ഈസ്​റ്റ്​ ബാംഗാളിനെ തിരിച്ചുവരവി​െൻറ വക്കിലെത്തിച്ചെങ്കിലും കളിയിൽ പിന്നീട്​ ട്വിസ്​റ്റുണ്ടായില്ല. ഇതോടെ പുതിയ സീസണിൽ ഈസ്​റ്റ്​ ബംഗാളി​െൻറ നാലാം തോൽവി. 



Tags:    
News Summary - Indian Super League Hyderabad FC - SC East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.