നാലു മിനിറ്റിൽ രണ്ടു ഗോൾ; ഗോവക്ക്​ ഹാപ്പി ന്യൂ ഇയർ !



പനാജി: 2020ലെ അവസാന മത്സരം തകർപ്പൻ ജയത്തോടെ ആഘോഷിച്ച്​ എഫ്​.സി ഗോവ. ഇനി പുതുവത്സരം ഗോവക്കാർക്ക്​ കെ​ങ്കേമമായി ആഘോഷിക്കാം.

86ാം മിനിറ്റ്​ വരെ ഒരു ഗോളിന്​ പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ്​ ന്യൂ ഇയർ ആഘോഷങ്ങൾക്ക്​ എഫ്​.സി ഗോവ തിരികൊളുത്തിയത്​. 86ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ഇന്ത്യൻ താരം ഇഷാൻ പണ്ഡിതയാണ്(87)​ തന്‍റെ ആദ്യ ടച്ച്​ തന്നെ ഗോളാക്കി എഫ്​.സി ഗോവക്ക്​ ജീവൻ വപ്പിക്കുന്നത്​.

പിന്നാലെ കളി തീരാൻ നാലു മിനിറ്റ്​ മാത്രം ബാക്കിയുള്ളപ്പോൾ സൂപ്പർ താരം ഇഗോൾ അംഗുലുവും(91) ഗോൾ നേടിയതോടെ ഹൈദരാബാദിന്‍റെ ഹൃദയം പിളർന്നു. അതുവരെ പ്രതീക്ഷ​േയാടെ നിന്ന ഹൈദരാബാദിന്​ അപ്രതീക്ഷിത തോൽവി.

അരിഡാനെ സറ്റാനെ(58) നേടിയ തകർപ്പൻ ഹെഡർ ഗോളിലാണ്​ ഹൈദരാബാദ്​ കളിയിൽ മുന്നിലെത്തിയത്​. എന്നാൽ, അവസാനം കളി കൈവിട്ടു. ഇതോടെ ഇവർക്ക്​ ഹാട്രിക്ക്​ തോൽവിയായി. ഒമ്പത്​ പോയന്‍റുള്ള ഹൈദരാബാദ്​ കേരള ബ്ലാസ്​റ്റേഴ്​സിന്​ മുന്നിലായി എട്ടാം സ്​ഥാനത്താണ്​. തുടർച്ചയായ രണ്ടാം ജയവുമായി ഗോവ 14 പോയന്‍റുമായി മൂന്നാം സ്​ഥാനത്തു കയറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.