ഗോളടിച്ച ഹക്കു ടീമിലില്ല; മുംബൈക്കെതിരെ ബ്ലാസ്​റ്റേഴ്​സ്​ ഇറങ്ങുന്നത്​ ഇങ്ങനെ

പനാജി:മുംബൈക്കെതിരെ വമ്പൻ പോരാട്ടത്തിനൊരുങ്ങുന്ന കേരള ബ്ലാസ്​റ്റേഴ്​സ്​ ടീമിൽ, കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച മലയാളി താരം അബ്​ദുൽ ഹക്കുവില്ല. ബ്ലാസ്​റ്റേഴ്​സിന്‍റെ ​ആഫ്രിക്കൻ പ്രതിരോധ താരമായ കോസ്റ്റ തിരിച്ചെത്തിയതോടെയാണ്​ ഹക്കുവിന്​ സ്​ഥാനം നഷ്​ടമായത്​. കോസ്റ്റക്കൊപ്പം സന്ദീപ്​ സിങ്ങും മുഖ്യ പ്രതിരോധത്തിലുണ്ടാവും.



മറ്റൊരു മലയാളി താരം രാഹുലും പകരക്കാരുടെ ലിസ്റ്റിലാണ്​. പകരം ലാൽതതാങയാണ്​ ടീമിൽ ഇടം പിടിച്ചത്​. മുന്നേറ്റത്തിൽ ജോഡാൻ മറെയും ഫക്കു​ണ്ടോ പെരേറയുമാണ്​ ബൂട്ടുകെട്ടുന്നത്​. വിങ്ങർ ജെസ്സലിനെയാണ്​ കോച്ച്​ വികുന ​നായക പദവി നൽകിയത്​. മധ്യനിരയിൽ സഹലും ജീക്​സണും വിസന്‍റെ ഗോമസും ലാൽതതാങയുമുണ്ട്​.

മറുവശത്ത്​ മൂൻ ബ്ലാസ്​റ്റേഴ്​സ്​ താരം ഒഗ്​ബച്ചെയെ കോച്ച്​ സെർജിയോ ലൊബേറ ഇറക്കിയിട്ടില്ല. മുന്നേറ്റത്തിൽ ഹ്യൂഗോ ബൗമസ്​, ആഡം ലെ ഫോ​ൺറെ, റെയ്​നിയർ ഫെർണാണ്ടസ്​ എന്നിവരാണ്​. 

Tags:    
News Summary - Football Indian Super League Mumbai City FC - Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.