ചെന്നൈയിനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന ബംഗളൂരുവിന്റെ അലൻ കോസ്റ്റയും ഉദാന്ത സിങ്ങും
വാസ്കോ: ഒടുവിൽ ബംഗളൂരു എഫ്.സി വിജയ വഴിയിൽ തിരിച്ചെത്തി. ഐ.എസ്.എൽ സീസണിലെ ആദ്യ കളി ജയിച്ചശേഷം തുടർച്ചയായ ഏഴു മത്സരങ്ങളിൽ അന്യംനിന്ന ജയമാണ് ചെന്നൈയിനെ 4-2ന് തോൽപിച്ച് ബംഗളൂരു കൈക്കലാക്കിയത്. ഇതോടെ ഒമ്പതുകളികളിൽ ഒമ്പതു പോയന്റുമായി ബംഗളൂരു രണ്ടു സ്ഥാനം കയറി എട്ടാമതെത്തി. എട്ടു മത്സരങ്ങളിൽ 11 പോയന്റുമായി ചെന്നൈയിൻ ആറാം സ്ഥാനത്ത് തുടരുന്നു.
ക്ലൈറ്റൺ സിൽവ (39 പെനാൽറ്റി), അലൻ കോസ്റ്റ (43), ഉദാന്ത സിങ് (70), പ്രതീക് ചൗധരി (74) എന്നിവരാണ് ബംഗളൂരുവിനായി സ്കോർ ചെയ്തത്. ചെന്നൈയുടെ ഗോളുകൾ മിർലൻ മുർസേവും (4) റഹീം അലിയും (49) നേടി.
ഇന്നും നാളെയും കളിയില്ല
ഐ.എസ്.എല്ലിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും കളിയില്ല. പുതുവർഷം പ്രമാണിച്ചാണ് രണ്ടുദിവസം കളിയാരവമില്ലാത്തത്. ഞായറാഴ്ച രണ്ടു മത്സരങ്ങളുണ്ട്. 7.30ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയെയും ജാംഷഡ്പുർ ചെന്നൈയിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.