ബംഗളൂരുവിനെ വീഴ്ത്തി ബഗാൻ
മഡ്ഗോവ: ഐ.എസ്.എല്ലിലെ വമ്പന്മാരുടെ പോരാട്ടം ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ. കരുത്തരായ ബംഗളൂരു എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഗാൻ വീഴ്ത്തിയത്. സുനിൽ ഛേത്രിയും ഡെഷോൺ ബ്രൗണും വട്ടംചുറ്റിയ ബംഗളൂരു മുന്നേറ്റത്തെ തളച്ചിടുന്നതിൽ വിജയംകണ്ട ബഗാൻ കളിയുടെ 33ാം മിനിറ്റിൽ ഡേവിഡ് വില്യംസിെൻറ ഗോളിലൂടെയാണ് വിജയം നേടിയത്.
കഴിഞ്ഞ സീസണിലെ വിന്നിങ് കൂട്ടുകെട്ടായ റോയ് കൃഷ്ണ-വില്യംസ് സംഘത്തിെൻറ മികവായിരുന്നു ബഗാൻ വിജയത്തിനു പിന്നിലെ രഹസ്യവും. ഇടതടവില്ലാത്ത ആക്രമണവുമായി ഛേത്രിയും സംഘവും ബഗാൻ പ്രതിരോധത്തെ പരീക്ഷിച്ചപ്പോെഴല്ലാം സന്ദേശ് ജിങ്കാൻ, ടിരി, സുഭാശിഷ് ബോസ് സംഘം വിജയംകണ്ടു.
ഇരുവിങ്ങുകളെയും ചടുലമാക്കി ആക്രമിച്ച ബംഗളൂരുവിനെ ബോക്സിനുള്ളിൽ ഇവർ നിഷ്പ്രഭമാക്കിമാറ്റി. ഗോളി അരിന്ദം ഭട്ടാചാര്യയും മികച്ച ഫോമിലായിരുന്നു. 33ാം മിനിറ്റിൽ കാൾ മക്ഹ്യുഗ് സെൻട്രൽ സർക്കിളിൽനിന്നു നൽകിയ ലോങ് ക്രോസിനെ ഉജ്ജ്വലമായ ഫിനിഷിങ്ങിലൂടെ വില്യംസ് വലയിലാക്കി വിജയം സമ്മാനിച്ചു. ഷോട്ടിലും പന്തടക്കത്തിലുമെല്ലാം മുൻതൂക്കം നിലനിർത്തിയശേഷമായിരുന്നു ബംഗളൂരുവിെൻറ കീഴടങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.