മുംബൈ സിറ്റി കോച്ച് സെർജിയോ ലൊബേറോയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന
ടീം അംഗങ്ങൾ
ഗാലറി നിറക്കാൻ കാണികളും സോഷ്യൽ മീഡിയയിൽ യുദ്ധംചെയ്യാൻ ആരാധകക്കൂട്ടങ്ങളും മാത്രമുണ്ടായാൽ ചാമ്പ്യൻ ക്ലബുകൾ പിറക്കില്ല. പകരം, പണമെറിയാനും മികച്ച താരങ്ങളെയും പരിശീലകരെയും കണ്ടെത്തി ടീമിനെ വളർത്തിയെടുക്കാനും പിന്നണിയിൽ ആളുവേണം. അത്തരമൊരു പ്രഫഷനലിസത്തിെൻറ ഉത്തമ ഉദാഹരണമാണ് മുംബൈ സിറ്റി എഫ്.സി. ഐ.എസ്.എൽ ഏഴാം സീസണിന് കൊടിയിറങ്ങിയപ്പോൾ ലീഗ് ചാമ്പ്യൻപട്ടവും േപ്ല ഓഫ് കിരീടവും ചൂടി മുംബൈ മടങ്ങുേമ്പാൾ അർഹിച്ചവരുടെ ജൈത്രയാത്രയെന്ന അംഗീകാരമാണ് ഫുട്ബാൾ ലോകം നൽകുന്നത്.
കോവിഡ് മഹാമാരികൾക്കിടെ പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു മുന്നിൽ. ടീമിെൻറ ഒരുക്കവും പരിശീലനവും തൊട്ട് ഒഴിഞ്ഞ ഗാലറിയിൽ കളിക്കുന്നതിെൻറ വിരസത വരെ. ഈ പരിമിതികളെല്ലാം മറികടന്നാണ് പ്രഫഷനലിസവും സ്ഥിരതയും നിലനിർത്തി മുംബൈ ഐ.എസ്.എൽ സീസണിലെ ഇരട്ട ചാമ്പ്യന്മാരായത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്ബാൾ ഗ്രൂപ് മുംബൈയെയും സ്വന്തമാക്കിയപ്പോൾ തന്നെ മാറ്റത്തിെൻറ കാറ്റ് വീശിത്തുടങ്ങിയിരുന്നു. പണമെറിഞ്ഞ് കളം ഭരിച്ച് തഴക്കമുള്ളവർ ഐ.എസ്.എല്ലിലെ അരങ്ങേറ്റംതന്നെ ഗംഭീരമാക്കി. മുംബൈയെക്കാൾ ഫാൻ ബേസുകൾ ഉള്ള നിരവധി ടീമുകളുണ്ടായിട്ടും രാജ്യത്തെ ഏറ്റവും വലിയ നഗരത്തിെൻറ പ്രതിനിധികളെന്നതായിരുന്നു സിറ്റിയെ മുംബൈയിലെത്തിച്ചത്. ക്ലബിെൻറ 65 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കിയവർ ആദ്യ നീക്കങ്ങളിൽ തന്നെ ചാമ്പ്യൻ ടച്ച് പ്രകടിപ്പിച്ചു. ഇന്ത്യൻ ഫുട്ബാളിൽ പരിചയസമ്പന്നനായ സെർജിയോ ലൊബേറോയുമായി കരാറിലൊപ്പിട്ടായിരുന്നു ആദ്യ നീക്കം. 2020 ജനുവരിയിൽ ഗോവ വിട്ട ലൊബേറോ മാർച്ചിൽ തന്നെ മുംബൈയിൽ സ്ഥാനമേറ്റു. പിന്നെ കണ്ടത് മറ്റു ക്ലബുകളിലെ മികച്ച താരങ്ങളെ ഉൗറ്റിയെടുക്കുന്ന തന്ത്രങ്ങൾ. ഹ്യൂഗോ ബൗമസിനെ റിലീസ് േക്ലാസ് നൽകി ഗോവയിൽനിന്ന് റാഞ്ചി. അവിടെയും അവസാനിച്ചില്ല. മൗതദ ഫാൽ, അഹമ്മദ് ജാഹു, മന്ദർറാവു ദേശായി എന്നീ പ്രമുഖർ ഗോവയിൽ നിന്നെത്തി. ബർത്ലോമിയോ ഒഗ്ബച്ചെ, മുഹമ്മദ് റാകിപ് എന്നിവരെ ബ്ലാസ്റ്റേഴ്സിൽനിന്ന് ടീമിലെത്തിച്ചു. ബിപിൻ സിങ്, റൗളിൻ ബോർജസ്, റെയ്നിയർ ഫെർണാണ്ടസ് തുടങ്ങിയ യുവതാരങ്ങൾകൂടി ചേർന്നതോടെ മുംബൈ ശക്തമായി. വിജയകരമായി മാറിയ ഈ രസക്കൂട്ടിെൻറ ചേർച്ചയായിരുന്നു ലീഗ്, ചാമ്പ്യൻഷിപ് കിരീടങ്ങളിലേക്ക് മുംബൈയെ നയിച്ചത്. ലീഗ് റൗണ്ടിൽ 20 കളിയിൽ 12 ജയവും നാലു സമനിലയും നാലു തോൽവിയുമായി ഒന്നാമതായി. അവസാന ലാപ്പിൽ രണ്ടു തോൽവി തുടർച്ചയായി വഴങ്ങിയതൊഴിച്ചാൽ സ്ഥിരതയായിരുന്നു മുംബൈയുടെ ക്ലാസ്. െപ്ലയിങ് ഇലവനെ വെല്ലുന്ന ബെഞ്ച്. ഗോളടിക്കാൻ ഒന്നിനൊന്ന് മിടുക്കരായ സ്ട്രൈക്കർമാർ. പ്രതിരോധത്തിൽ മൗർതദ-ഹെർനാൻ കൂട്ടിെൻറ വന്മതിൽ. ആഡം ലേ ഫോണ്ട്രെ (11)-ഒഗ്ബച്ചെ (8) എന്നിവർ അടിച്ചുകൂട്ടിയത് 19 ഗോളുകൾ. ഇന്ത്യൻ ഗോൾമെഷീനായി ബിപിൻ സിങ് (5). തലങ്ങും വിലങ്ങുമായി ഗോളടിക്കാൻ അവസരമൊരുക്കി ഹ്യൂഗോ ബൗമസും (7) അഹ്മദ് ജാഹുവുമെല്ലാം (5).
കപ്പിലെത്തിയില്ലെങ്കിലും എ.ടി.കെ മോഹൻ ബഗാൻ, എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നീ മൂന്നു ടീമുകളും ഈ ടൂർണമെൻറിെൻറ പവർഹൗസുകളാണ്. താരങ്ങളേറെയും ചോർന്നുപോയിട്ടും ചുറുചുറുക്കുള്ള പരിശീലകനായി യുവാൻ ഫെറാൻഡോയെ എത്തിച്ച് മികച്ച ടീമിനെ കെട്ടിപ്പടുത്ത ഗോവയും ഖാലിദ് ജമീൽ എന്ന ഇടക്കാല കോച്ചിനു കീഴിൽ കുതിച്ചുപാഞ്ഞ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഈ സീസണിലെ വിസ്മയങ്ങളാണ്. ഏഴു സീസൺ പിന്നിട്ട ഐ.എസ്.എല്ലിലെ സ്ഥിരതയാർന്ന ടീം എന്ന പെരുമ കൈവിടാതെയായിരുന്നു അേൻറാണിയോ ലോപസ് ഹബാസിെൻറ എ.ടി.കെ മോഹൻ ബഗാെൻറ കുതിപ്പ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ്.സി, ബംഗളൂരു എഫ്.സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.