വീണ്ടും താഴോട്ട്! ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 121

ന്യൂഡൽഹി: ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ നിറംമങ്ങിയ പ്രകടനം തുടരുന്ന ഇന്ത്യൻ ഫുട്ബാൾ ടീം ഫിഫ റാങ്കിങ്ങിൽ വീണ്ടും താഴോട്ട്. 117ാം റാങ്കിലായിരുന്ന ടീം 121ലേക്ക് വീണു. സമീപ വർഷങ്ങളിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കാണിത്.

തുടർച്ചയായ വിജയങ്ങളുമായി 2023 ജൂലൈയിൽ 99ലെത്തിയിരുന്നു ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന സംഘം. പിന്നീട് പിറകോട്ട് പോയി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 102ാം റാങ്കിൽ നിന്ന് ഒറ്റയടിക്ക് 117ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 2017 ജനുവരിയിൽ 129ലേക്ക് വരെ താഴ്ന്ന ഇന്ത്യൻ ടീം ഘട്ടംഘട്ടമായി മുന്നിലേക്ക് കയറിവന്നു.

Tags:    
News Summary - Indian football team slides to 121st in FIFA ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT