ഐലീഗ്: ഗോകുലത്തിന് സമനില

കൊൽക്കത്ത: നിർണായക മത്സരത്തിൽ ആതിഥേയർക്കു മുന്നിൽ സമനില വഴങ്ങി മലബാറിയൻസ്. ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനോടാണ് ഗോകുലം 1-1ന് സമനിലയിലായത്. ഗോകുലം താരം അബ്ദുൽ ഹഖ് സമ്മാനിച്ച സെൽഫ് ഗോളിന് മുന്നിൽ കയറിയ ആതിഥേയരെ 64ാം മിനിറ്റിൽ ശ്രീക്കുട്ടൻ ഒപ്പമെത്തിക്കുകയായിരുന്നു.

സ്വന്തം നാടിന്റെ ആനുകൂല്യം അവസരമാക്കി ഉണർന്നുകളിച്ച മുഹമ്മദൻസ് ഒരു പണത്തൂക്കം മുന്നിൽ നിന്നെങ്കിലും ഗോകുലവും മികവുകാട്ടി. എട്ടു കളികളിൽ 20 പോയന്റുമായി മുഹമ്മദൻസാണ് പോയന്റ് നിലയിൽ മുന്നിൽ. ശ്രീനിധി ഡെക്കാൻ രണ്ടാമതും ഷില്ലോങ് ലജോങ് മൂന്നാമതുമാണ്. ഗോകുലം ആറാം സ്ഥാനത്താണ്.

Tags:    
News Summary - ILeague: Draw for Gokulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.