Posted On
date_range Updated On
date_range ഐ ലീഗിന് ശനിയാഴ്ച തുടക്കം; ഗോകുലം മുഹമ്മദൻസിനെതിരെ
മഞ്ചേരി: ലോകകപ്പിന്റെ ആരവങ്ങൾക്കിടെ പയ്യനാട് ശനിയാഴ്ച ഐ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയും മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബും തമ്മിൽ വൈകീട്ട് 4.30നാണ് മത്സരം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം ഇത്തവണ പന്തുതട്ടാനിറങ്ങുന്നത്.
ചരിത്രത്തിലാദ്യമായാണ് മലപ്പുറം ഐ ലീഗിന് വേദിയാകുന്നത്. ആറുമാസം മുമ്പ് പയ്യനാട് നടന്ന സന്തോഷ് ട്രോഫി മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളാണ് മലപ്പുറത്തിന്റെ മണ്ണിലേക്ക് വീണ്ടും ഫുട്ബാൾ ആരവം എത്തിച്ചതെന്ന് പറയാം.
നിറഞ്ഞു കവിയുന്ന ഗാലറി ലക്ഷ്യംവെച്ചാണ് ഗോകുലവും പയ്യനാടിനെ ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. കാമറൂൺ കോച്ചായ റിച്ചാർഡ് ടോവയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുമാസമായി കഠിന പരിശീലനത്തിലായിരുന്നു താരങ്ങൾ. 24 അംഗ സംഘത്തിൽ 12 മലയാളി താരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.