ഗോകുലം കേരളയുടെ ജോർഡെയ്ൻ ഫ്ലെച്ചറിന്റെ (98) മുന്നേറ്റം തടയാൻ നെരോകയുടെ ബെൻ ക്വനാഷിന്റെ ശ്രമം
Posted On
date_range Updated On
date_range ഐ ലീഗ്: ഗോകുലത്തിന് സമനില
കൊൽക്കത്ത: കോവിഡ് മൂലം നിർത്തിവെച്ച ഐ ലീഗ് പുനരാരംഭിച്ചപ്പോൾ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് സമനില. നെരോക എഫ്.സിയാണ് ഗോകുലത്തെ ഗോൾരഹിത സമനിലയിൽ തളച്ചത്. കല്യാണി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഗോകുലം ആധിപത്യം പുലർത്തിയെങ്കിലും സ്കോർ ചെയ്യാനായില്ല.
രണ്ടു മത്സരങ്ങളിൽ നാലു പോയന്റുള്ള ഗോകുലത്തിന്റെ അടുത്ത മത്സരം തിങ്കളാഴ്ച റിയൽ കശ്മീരുമായാണ്. മറ്റൊരു കളിയിൽ ശ്രീനിധി ഡെക്കാൻ 3-1ന് ട്രാവു എഫ്.സിയെയും മുഹമ്മദൻ സ്പോർട്ടിങ് 2-0ത്തിന് ഐസ്വാൾ എഫ്.സിയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.