പ​ഞ്ചാ​ബി​നെ​ തോൽപ്പിച്ച്​ ഗോകുലം ര​ണ്ടാ​മ​ത്

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ്​ ര​ണ്ടാം റൗ​ണ്ടി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി ഗോ​കു​ലം കേ​ര​ള. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബ്​ എ​ഫ്.​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്​ വീ​ഴ്​​ത്തി​യ ഗോ​കു​ലം പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. ക​ളി​യു​ടെ 17ാം മി​നി​റ്റി​ൽ ഡെ​ന്നി​സ്​ ആ​ൻ​റ്വി​​​​​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു ജ​യം. ക​ളി​യു​ടെ തു​ട​ക്കം മു​ത​ൽ എ​തി​രാ​ളി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ആ​ക്ര​മ​ണം ന​യി​ച്ച കേ​ര​ള ടീ​മി​ന്​ ആ​ദ്യ പ​കു​തി​യി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​‍െൻറ ലീ​ഡ്​ ആ​ത്മ​വി​ശ്വാ​സ​മാ​യി.

അ​വ​സാ​ന മി​നി​റ്റ്​ വ​രെ പ​ഞ്ചാ​ബ്​ ആ​ക്ര​മി​ച്ചെ​ങ്കി​ലും മു​ഹ​മ്മ​ദ്​ അ​വ​ലും ദീ​പ​ക്​ ദേ​വ്​​റാ​ണി​യും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി കേ​ര​ള വ​ല കാ​ത്തു. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ച​ർ​ച്ചി​ൽ 2-1ന്​ ​റി​യ​ൽ ക​ശ്​​മീ​രി​നെ​യും ട്രാ​വു 4-0ത്തി​ന്​ മു​ഹ​മ്മ​ദ​ൻ​സി​നെ​യും തോ​ൽ​പി​ച്ചു. ആ​ദ്യ റൗ​ണ്ടി​െൻറ തു​ട​ർ​ച്ച​യാ​യ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്​ (11 ക​ളി 25 പോ​യ​ൻ​റ്) പി​ന്നി​ലാ​യി (11-19) ര​ണ്ടാ​മ​താ​ണ്​ ഗോ​കു​ലം.

Tags:    
News Summary - I-League Antwis penalty takes Gokulam Kerala FC to second place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.