Posted On
date_range Updated On
date_range ഇന്ത്യൻ ഫുട്ബാൾ കോച്ചാകാൻ വൻതിരക്ക്; കിട്ടിയത് 291 അപേക്ഷകൾ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഗോർ സ്റ്റിമാക്കിന് പകരക്കാരനെ കണ്ടെത്താൻ ലഭിച്ചത് 291 അപേക്ഷകൾ. മുൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ പരിശീലകനായിരുന്ന സ്റ്റാൻലി റൊസാരിയോ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് അസി. നൗസാദ് മൂസ എന്നീ മുൻ ഇന്ത്യൻ താരങ്ങളും അപേക്ഷകരിലുൾപ്പെടും.
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് അപേക്ഷകൾ കിട്ടി. ഇതിൽ നൂറുപേർക്ക് യുവേഫ പ്രോ ലൈസൻസ് ഡിപ്ലോമയുണ്ട്. 20 പേർ എ.എഫ്.സി പ്രോ ലൈസൻസ് ഡിപ്ലോമ നേടിയവരാണ്. മൂന്നു പേർക്ക് സൗത്ത് അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ ലൈസൻസുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.