ഹാട്രിക് നേടിയ ഹ്യൂങ് മിൻ സണിനൊപ്പം ആഹ്ലാദം പങ്കിടുന്ന ടോട്ടൻഹാം താരങ്ങൾ
Posted On
date_range Updated On
date_range സണിന് ഹാട്രിക്; പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം
ലണ്ടൻ: ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സണിന്റെ ഹാട്രിക്കിന്റെ മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് ഉജ്ജ്വല വിജയം. ആസ്റ്റൺവില്ലയെ മടക്കമില്ലാത്ത നാലു ഗോളുകൾക്കാണ് അന്റോണിയോ കോണ്ടെയുടെ ടീം തോൽപിച്ചത്.
3, 66, 71 മിനിറ്റുകളിലായിരുന്നു സണിന്റെ ഗോളുകൾ. ഒരു ഗോൾ ഡെജാൻ കുലുസേവ്സ്കി നേടി. സണിന് ഇതോടെ ലീഗിൽ 17 ഗോളുകളായി. ടോപ്സ്കോറർ ലിവർപൂളിന്റെ മുഹമ്മദ് സലാഹിന്റെ (20) പിറകിൽ രണ്ടാമതാണ് സൺ.
മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 2-1ന് ക്രിസ്റ്റൽ പാലസിനെയും നോർവിച് സിറ്റി 2-0ത്തിന് ബേൺലിയെയും ബ്രെൻറ്ഫോഡ് 2-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.