അവിസ്​മരണീയ ജയമെന്ന്​ ഹാരി കെയ്​ൻ; ഇന്ത്യൻ ജയത്തിന്​ ആശംസകളുമായി ഫുട്​ബാൾ ലോകവും

ബ്രിസ്​ബേനിലെ ഐതിഹാസിക ജയത്തോടെ ആസ്​ട്രേലിയൻ മണ്ണിൽ ടെസ്റ്റ്​ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്​ ആശംസകളുമായി ഫുട്​ബാൾ ലോകവും കൂടെച്ചേർന്നു. ഇന്ത്യയുടേത്​ അവിസ്​മരണീയ വിജയമാണെന്നും ഒാരോ ടെസ്റ്റ്​ മത്സരവും കാണാൻ വളരെ കൗതുകമുള്ളതാണെന്നും ഇംഗ്ലണ്ടിന്‍റെയും ടോട്ടൻഹാം ഹോട്​സ്​പറിന്‍റെയും സൂപ്പർതാരം ഹാരി കെയ്​ൻ ട്വീറ്റ്​ ചെയ്​തു.

ക്രിക്കറ്റ്​പ്രേമിയായ ഹാരി കെയ്​ൻ ഇംഗ്ലീഷ്​ ക്രിക്കറ്റർമാരുമായും ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയുമായുമെല്ലാം അടുത്ത ബന്ധം പുലർത്തുന്നയാളാണ്​. വിവിധ ഫുട്​ബാൾ ക്ലബ്ബുകളും ഇന്ത്യൻ ഫുട്​ബാൾ ടീമും വിജയത്തിന്​ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളർപ്പിച്ചു. ​

Full View


പരിശീലനത്തിനിടെ ക്രിക്കറ്റ്​ കളിക്കുന്ന ഹാരികെയ്​നിന്‍റെയും ജോ ഹാർട്ടിന്‍റെയും വിഡിയോ പങ്കുവെച്ച്​ 'ഞങ്ങൾക്കും റിഷഭ്​ പന്തുണ്ട്​' എന്നായിരുന്നു ടോട്ടൻഹാം തങ്ങളുടെ ഫേസ്​ബുക്കിൽ കുറിച്ചത്​. ചെൽസി ഫുട്​ബാൾ ക്ലബും തങ്ങളുടെ ഔദ്യോഗിക പേജിൽ നിന്നും ഇന്ത്യൻ ഫോളോവേഴ്​സിനായി ആശംസകളർപ്പിച്ചിട്ടുണ്ട്​.

Tags:    
News Summary - Harry Kane Lauds Team India's Historic Test Series Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT