ഗോള്‍ഡന്‍ ത്രെഡ്‌സ് കെ.പി.എല്‍ ചാമ്പ്യന്‍മാര്‍

കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിൽ അധികസമയത്തിന്‍റെ രണ്ടാം പകുതിയിൽ സുവർണനൂലിനാൽ നെയ്​തെടുത്ത രണ്ട്​ മനോഹര ഗോളിൽ എറണാകുളം ഗോൾഡൻ ത്രെഡ്‌സ് കേരള പ്രീമിയര്‍ ലീഗ് (കെ.പി.എൽ) കിരീടം സ്വന്തമാക്കി.

കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെ.എസ്​.ഇ.ബിക്കെതിരായ കലാശപ്പോരിൽ 109ാം മിനിറ്റിൽ ക്യാപ്റ്റന്‍ അജയ് അലക്‌സിന്റെയും 120ാം മിനിറ്റിൽ ഇസ്ഹാഖ് നുഹു സെയ്ദുവിന്‍റെയും ഗോളുകളാണ്​ ഗോള്‍ഡന്‍ ത്രെഡ്‌സിന്​ കന്നി കിരീടം നേടിക്കൊടു​ത്തത്​. നിശ്ചിതസമയത്ത്​ ഗോളുകൾ പിറക്കാത്തതിനെ തുടർന്നാണ്​ മത്സരം അധികസമയത്തേക്ക് നീണ്ടത്. നിശ്​ചിത സമയത്ത്​ കൂടുതൽ ഗോളവസരങ്ങൾ പാഴാക്കിയത്​ ഗോൾഡൻ ത്രെഡ്​സായിരുന്നു. വിദേശതാരം നുഹു തന്നെയായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. കെ.എസ്​.ഇ.ബിയുടെ അജീഷും വിഷ്​നേഷും അവസരങ്ങൾ തുലച്ചു.

മനോഹരമായ ഫ്രീകിക്കിലൂടെയാണ്​ സന്തോഷ്​ ട്രോഫി ക്യാമ്പിലുള്ള അജയ്​ അലക്സിന്‍റെ ഗോൾ പിറന്നത്​. ബോക്‌സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്‌സിന് ഫ്രീകിക്ക്. അവസാന നിമിഷം മൂന്ന് പ്രതിരോധക്കാരെ കബളിപ്പിച്ച്​ നൂഹു ഗോൾ നേടിയതോടെ ഗോൾഡൻ ​ത്രെഡ്​സിന്​ കിരീടസന്തോഷത്തിന്‍റെ നിമിഷങ്ങളായി. 12 ഗോളുമായി നുഹു ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്‌സാണ്​ ഫൈനലിലെ താരം. കെ.എസ്​.ഇ.ബിയുടെ എസ്. ഹജ്മലാണ്​ മികച്ച ഗോൾ കീപ്പർ. മന്ത്രി അഹമ്മദ്​ ദേവർകോവിൽ ട്രോഫികൾ വിതരണം ചെയ്തു. 

Tags:    
News Summary - Golden Threads FC became new KPL champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.