Posted On
date_range Updated On
date_range ഗോകുലം വനിതകൾ എ.എഫ്.സി വനിത ചാമ്പ്യൻഷിപ്പിന്
ന്യൂഡൽഹി: ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ആഗസ്റ്റ് 23 മുതൽ ഉസ്ബകിസ്താനിൽ നടക്കുന്ന എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ടീമിന്റെ ആദ്യ മത്സരം 26ന് ഇറാനിലെ ബാം ഖാത്തൂൻ എഫ്.സിയുമായാണ്. കഴിഞ്ഞ വർഷവും ടീം പങ്കെടുത്തിരുന്നു. നാലു ടീമുകളെത്തിയ ടൂർണമെന്റിൽ അന്ന് മൂന്നാമതായാണ് ടീം ഫിനിഷ് ചെയ്തത്.
ഇത്തവണ ആറു ടീമുകളാണ് കളത്തിൽ. കിഴക്കൻ, പശ്ചിമ മേഖലകളായി തിരിച്ച് മൂന്നു ടീമുകൾ വീതമാണ് പ്രാഥമിക റൗണ്ടിൽ കളിക്കുക. രണ്ടു മേഖലകളിലെയും ജേതാക്കൾ തമ്മിലെ ഫൈനൽ ഒക്ടോബർ 22നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.