ഗോകുലം കേരള എഫ്.സി താരങ്ങൾ ക്ലൈമറ്റ് കപ്പുമായി ആഹ്ലാദത്തിൽ
ക്ലൈമറ്റ് കപ്പിൽ ജേതാക്കളായി ഗോകുലം കേരള
ലേ: സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയിലധികം ഉയരത്തിലുള്ള സ്പിതുക് സ്റ്റേഡിയത്തിൽ ക്ലൈമറ്റ് കപ്പ് കിരീടമുയർത്തി സീസണിന്റെ തുടക്കം ഗംഭീരമാക്കി ഗോകുലം കേരള എഫ്.സി. ഫൈനലിൽ ജമ്മു ആൻഡ് കശ്മീർ ബാങ്കിനെതിരെ 4-0 ന് തോൽപിച്ചാണ് മലബാറിയൻ ജേതാക്കളായത്. 23ാം മിനിറ്റിൽ പ്രതിരോധ താരം മഷൂറാണ് ആദ്യ ഗോൾ നേടിയത്.
34ാം മിനിറ്റിലെ സെൽഫ് ഗോൾ ലീഡ് വർധിപ്പിച്ചു. രണ്ടാം പകുതിയിലും ഗോകുലം കളിയുടെ നിയന്ത്രണം തുടർന്നു. 46ാം മിനിറ്റിൽ തർപുയയുടെ മനോഹരമായ ഗോൾ. 87ാം മിനിറ്റിൽ വസിം ജാവേദ് മനോഹരമായ ലോങ് റേഞ്ച് ഗോളിലൂടെ വിജയം മനോഹരമാക്കി.
സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ടൂർണമെൻറിൽ സ്‌കാൽസാങ്‌ലിങ് എഫ്.സിയെ 8-1ന് തകർത്താണ് ഗോകുലം കേരള കുതിപ്പ് തുടങ്ങിയത്. ഗ്രൂപ് ഘട്ടത്തിൽ ജമ്മു ആൻഡ് കശ്മീർ ബാങ്കിനെതിരെ 2-0 ന് വിജയിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ലഡാക്ക് എഫ്.സിയെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലെത്തിയത്. മഷൂറാണ് പ്ലെയർ ഓഫ് ദി മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.