Posted On
date_range Updated On
date_range ഗോകുലം ഐ ലീഗ് മത്സരങ്ങൾ ഇനി കോഴിക്കോട്ട്
കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങൾ 20 മുതൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 20ന് റിയൽ കശ്മീർ എഫ്.സിയെയാണ് ഗോകുലം നേരിടുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഇതുവരെ മത്സരങ്ങൾ നടന്നിരുന്നത്. കോഴിക്കോട്ട് അഞ്ച് മത്സരങ്ങളാണ് ഗോകുലം കളിക്കുക.
സ്ട്രൈക്കർമാരായ ജോബി ജസ്റ്റിൻ, കിർഗിസ്താൻ സ്ട്രൈക്കർ എൽഗാർ മൊൾഡോഷുനുസോവ് എന്നിവരിലൂടെ ഗോകുലം കേരള എഫ്.സി ആക്രമണനിര ശക്തിപ്പെടുത്തിയെന്ന് സി.ഒ. അശോക് കുമാർ പറഞ്ഞു.
ഐ.എസ്.എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്.സിയിൽനിന്നാണ് ജോബി ഗോകുലത്തിലെത്തിയത്. ജോബി ജസ്റ്റിൻ, കോച്ച് ഫ്രാൻസിസ് ബോണറ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.