ജെറാഡ് പിക്വെ ഫുട്ബാളിലേക്ക് മടങ്ങിയെത്തുന്നു, പുതിയ റോളിൽ...

മുൻ സ്പാനിഷ് സെന്റർ ബാക്ക് ജെറാഡ് പിക്വെ ഫുട്ബാൾ മൈതാനത്തേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ കളിക്കാരനായല്ല, പരിശീലക വേഷമാണ് പിക്വെ അണിയുന്നത്.

കരിയറിന്‍റെ ഭൂരിഭാഗവും ബാഴ്സലോണക്കൊപ്പം പന്തുതട്ടിയ താരം, 2022 നവംബറിലാണ് ഫുട്ബാളിൽനിന്ന് വിരമിക്കുന്നത്. ബാഴ്സ കൂടാതെ, മാഞ്ചസ്റ്റർ യുനൈറ്റഡിലും പിക്വെ കളിച്ചിട്ടുണ്ട്. 18 വർഷം നീണ്ട കരിയറിൽ 35 കിരീടങ്ങൾ പിക്വെ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഒരു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും പിക്വെ നേടിയിട്ടുണ്ട്.

ബാഴ്സക്കൊപ്പം എട്ട് ലാ ലിഗയും മൂന്ന് ചാമ്പ്യൻസ് ലീഗും നേടി. സ്പെയിനൊപ്പം യൂറോ കപ്പും ലോകകപ്പും നേടിയ താരം കൂടിയാണ് പിക്വെ. ‘ഇത് പുതുവർഷമാണ്, ഏറെ നീണ്ട കൂടിയാലോചനക്കുശേഷം ഫുട്ബാളിലേക്ക് മടങ്ങാൻ തീരുമാനിച്ചു’ -പിക്വെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പരിശീലകനായാണ് മടങ്ങിവരുന്നത്. വാരാന്ത്യത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും താരം വ്യക്തമാക്കി. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ അൽമേരിയക്കെതിരെയാണ് താരം അവസാനമായി കളിച്ചത്.

Tags:    
News Summary - Gerard Pique returns to soccer... as a coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.