Posted On
date_range Updated On
date_range എംബാപ്പെ തിളങ്ങി; ഫ്രാൻസിന് ജയം
പാരിസ്: യുവേഫ നാഷൻസ് ലീഗിൽ കിലിയൻ എംബാപ്പെയുടെയും ഒളിവർ ജിറൗദിന്റെയും ഗോൾമികവിൽ ഫ്രാൻസിന് ജയം. ആസ്ട്രിയയെ 2-0ത്തിനാണ് ഫ്രാൻസ് തോൽപിച്ചത്. 56ാം മിനിറ്റിലായിരുന്നു മൂന്ന് ഡിഫൻഡർമാരെ മറികടന്ന് എംബാപ്പെ ഗോൾ നേടിയത്.
ജിറൗദിന്റെ 49ാം ഗോളാണ് പിറന്നത്. രണ്ട് ഗോളുകൾകൂടി നേടിയാൽ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ തിയറി ഒൻട്രിക്ക് ഒപ്പമെത്താം. നിലവിലെ ജേതാക്കളായ ഫ്രാൻസ് തരംതാഴ്ത്തലിൽനിന്ന് രക്ഷപ്പെട്ടു. മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ 2-1ന് ഡെന്മാർക്കിനെയും നെതർലൻഡ്സ് 2-0ത്തിന് പോളണ്ടിനെയും ബെൽജിയം 2-1ന് വെയ്ൽസിനെയും തോൽപിച്ചു. ആസ്ട്രേലിയ 1-0ത്തിന് ന്യൂസിലൻഡിനെയും തോൽപിച്ചു.
ഗ്രൂപ്പ് ഒന്നിൽ പത്ത് പോയന്റുമായി ക്രൊയേഷ്യയാണ് മുന്നിൽ. ഗ്രൂപ്പ് രണ്ടിൽ സ്പെയിനും മൂന്നിൽ ഹംഗറിയും നാലിൽ നെതർലൻഡ്സുമാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.