ഗോ​ൾ നേ​ടി​യ ഫാ​സി​ല ഇ​ക് വാ​പു​ത് സ​ഹ​താ​ര​ങ്ങ​ളു​മാ​യി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

ഫാസിലക്ക് നാലു ഗോൾ; ഒഡിഷയെ 5-0 ത്തിന് തകർത്ത് ഗോകുലം വീണ്ടും മുന്നിൽ

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​ൽ വ​ൻ ജ​യ​വു​മാ​യി വീ​ണ്ടും പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് സ്പോ​ർ​ട്സ് ഒ​ഡി​ഷ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

നാ​ലു ഗോ​ളും യു​ഗാ​ണ്ട​ൻ താ​രം ഫാ​സി​ല ഇ​ക് വാ​പു​തി​ന്റെ വ​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ഗോ​കു​ല​ത്തി​ന് 10 മ​ത്സ​ര​ങ്ങ​ളി​ൽ 23 പോ​യ​ന്റാ​യി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഒ​ഡി​ഷ എ​ഫ്.​സി ഒ​മ്പ​തു ക​ളി​ക​ളി​ൽ 22 പോ​യ​ന്റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

കാ​പി​റ്റ​ൽ ഫു​ട്ബാ​ൾ അ​രീ​ന​യി​ൽ ന​ട​ന്ന സ്പോ​ർ​ട്സ് ഒ​ഡി​ഷ​ക്കെ​തി​രാ​യ ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ​ത്ത​ന്നെ സ​ന്ധ്യ രം​ഗ​നാ​ഥ​നി​ലൂ​ടെ ഗോ​കു​ലം മു​ന്നി​ലെ​ത്തി​യി​രു​ന്നു. നാ​ലാം മി​നി​റ്റി​ൽ ഫാ​സി​ല​യും അ​ക്കൗ​ണ്ട് തു​റ​ന്നു. 44ാം മി​നി​റ്റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്റെ ര​ണ്ടാം ഗോ​ൾ.

മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം ജ​യ​മു​റ​പ്പി​ക്കെ 83, 84, 85 മി​നി​റ്റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ഫാ​സി​ല സ്പോ​ർ​ട്സ് ഒ​ഡി​ഷ​യു​ടെ വ​ല​യി​ൽ നി​റ​യൊ​ഴി​ച്ചു. ഗോ​കു​ല​ത്തി​ന് ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഒ​ഡി​ഷ എ​ഫ്.​സി​ക്ക് ഇ​നി മൂ​ന്നെ​ണ്ണ​മു​ള്ള​തി​നാ​ൽ സ​മ​നി​ല​പോ​ലും ഗോ​കു​ല​ത്തി​ന്റെ കി​രീ​ട​സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കും.

Tags:    
News Summary - Four goals for Fazila; Gokulam is ahead again after beating Odisha 5-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT