Posted On
date_range Updated On
date_range ഷാറൂഖ് ഖാന് ജന്മദിന ആശംസകൾ നേർന്ന് ഓസിൽ
ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ 55ാം പിറന്നാൾ ആഘോഷിച്ചത് തിങ്കളാഴ്ചയായിരുന്നു. കുടുംബവും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത് ദുബൈയിലായിരുന്നു ആഘോഷ പരിപാടികൾ.
നിരവധി പേർ താരത്തിന് ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ സമൂഹ മാധ്യമങ്ങൾ ആഘോഷിച്ച ആശംസയായിരുന്നു ഫുട്ബാൾ താരം മെസ്യൂത് ഓസിലിെൻറത്. ബോളിവുഡ് സൂപ്പർ താരത്തിെൻറ ഫാനാണെന്ന് ഓസിൽ മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഷാറൂഖ് ഖാനുമായി ഒരുമിച്ച് എടുത്ത ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ഓസിൽ ആശംസകൾ അറിയിച്ചത്. 'ഹാപ്പി ബർത്ത്ഡേ... ഐ.ആം വിത്ത് എസ്.എർ.കെ എന്ന കുറിപ്പുമായാണ് താരം ഫോട്ടോ പങ്കുവെച്ചത്.
നേരത്തെ, ആഴ്സനലിെൻറ മത്സരം കാണാൻ കഴിഞ്ഞ വർഷം ഓസിൽ ഷാറൂഖ് ഖാനെ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.