Posted On
date_range Updated On
date_range യുക്രെയ്നിൽ ഫുട്ബാൾ ലീഗ് പുനരാരംഭിക്കുന്നു
കാർഡിഫ്: റഷ്യൻ ആക്രമണത്തിലും ഫുട്ബാൾ ലീഗ് പുനരാരംഭിക്കാൻ അനുമതി നൽകി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിയൻ ചാമ്പ്യൻഷിപ് ആഗസ്റ്റിൽ ആരംഭിക്കും. മത്സരങ്ങൾ പുനരാരംഭിക്കുന്ന കാര്യത്തിൽ സെലൻസ്കിയോടും ഫിഫ, യുവേഫ മേധാവികളോടും ചർച്ച നടത്തിയതായി യുക്രെയ്ൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്‍റ് ആൻഡ്രി പാവേൽകോ അറിയിച്ചു.
വേദികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ലീഗുകൾ നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.