നിർഭാഗ്യം വീണ്ടും, ബെൽജിയത്തെ തോൽപിച്ച്​ ഇറ്റലി മൂന്നാമൻ

ടൂറിൻ: പതിവുപോലെ നിർഭാഗ്യം വീണ്ടും ഒപ്പംകൂടിയപ്പോൾ യുവേഫ നാഷൻസ്​ ലീഗ്​ പോരാട്ടത്തിൽ വീണ്ടും തോറ്റ്​ ബെൽജിയം. മൂന്നാം സ്​ഥാനത്തിനു വേണ്ടിയുള്ള കരുത്തരുടെ മത്സരത്തിൽ ബെൽജിയത്തെ ഇറ്റലി തോൽപിച്ചു. ആവേശം നിറഞ്ഞ മത്സരത്തിൽ 2-1നാണ്​ ബെൽജിയം കീഴടങ്ങിയത്​.

സുവർണാവസരങ്ങൾ പലതും തെന്നിമാറിയതാണ്​ ബെൽജിയത്തിന്​ തിരിച്ചടിയായത്​. ഗോളുറച്ച രണ്ടു ഷോട്ട്​ ബാറിലും പോസ്റ്റിലും തട്ടി വഴി മാറിയത്​ ബെൽജിയത്തോടൊപ്പം നിർഭാഗ്യം കൂട്ടുകൂടുന്നതിന്‍റെ അടയാളമായി. നേരത്തെ, സെമിയിൽ ഫ്രാൻസിന്​ മുന്നിൽ രണ്ടു ഗോളിന്​ മുന്നിട്ടു നിന്നിട്ടും ബെൽജിയം തോറ്റതും നേരിയ വ്യത്യാസത്തിനായിരുന്നു.

ഗോൾ ​രഹിതമായ ആദ്യ പകുതിക്കു ശേഷമാണ്​ ഇരു പോസ്റ്റിലും പന്തെത്തിയത്​. 46ാം മിനിറ്റിൽ നികോളോ ബാരെല്ല​ ബെൽജിത്തിന്‍റെ പ്രതീക്ഷ തകർത്ത്​ ആദ്യ ഗോൾ നേടി​. 65ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഡൊമനികോ ബെറാഡി ഇറ്റലിക്ക്​ വീണ്ടും മുൻതൂക്കം നൽകി. 86ാം മിനിറ്റിൽ ഗോളി തിബോ കൊർടുവയിൽ നിന്നു തുടങ്ങിയ കൗണ്ടർ അറ്റാക്കിൽ 20കാരൻ ചാൾസിലൂടെ ബെൽജിയം തിരിച്ചടിച്ചത്​ പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല. 



 


Tags:    
News Summary - Football Europe UEFA Nations League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.