റയലിന്റെ ചരിത്രത്തിലാദ്യം; ‘ഗോൾഡൻ ബോയ്’ പുരസ്കാരം ജൂഡ് ബെല്ലിങ്ഹാമിന്

ടൂറിൻ: ‘ഗോൾഡൻ ബോയ് പുരസ്കാരം’ നേടുന്ന ആദ്യ റയൽ മാഡ്രിഡ് താരമായി ഇംഗ്ലീഷ് സ്റ്റാർ മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം. യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന 21 വയസ്സിൽ താഴെയുള്ള മികച്ച താരത്തിനാണ് ഗോൾഡൻ ബോയ് പുരസ്കാരം നൽകുന്നത്.

25 പേരടങ്ങുന്ന പട്ടികയിൽനിന്നാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്. റയൽ മാഡ്രിഡിലെ സഹതാരം ആർദ ഗുലേറും പട്ടികയിലുണ്ടായിരുന്നു. ബാലൻ ഡി ഓർ പുരസ്കാര വേദിയിൽ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിയും 20കാരൻ സ്വന്തമാക്കിയിരുന്നു. ബൊറൂസിയ ഡോട്ട്മുണ്ടിൽനിന്ന് ഈ സീസണിൽ റയലിലെത്തിയ താരം തകർപ്പൻ ഫോമിലാണ്. ഇതിനകം 15 ഗോളുകളാണ് നേടിയത്. നിലവിൽ 15 മത്സരങ്ങളിൽ 12 ജയവുമായി 38 പോയന്റോടെ ലാലിഗയിൽ ഒന്നമതാണ് റയൽ മാഡ്രിഡ്. 

Tags:    
News Summary - First in Real Madrid history; 'Golden Boy' award to Jude Bellingham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.