അവിസ്​മരണീയ ഗോളുമായി സലാഹ്​ വീണ്ടും, ഫിർമീന്യോക്ക്​ ഹാട്രിക്​; ലിവർപൂളിന്​ തകർപ്പൻ ജയം

ലണ്ടൻ: വാറ്റ്​ഫോഡിൽ ​പരിശീലക​ കുപ്പായത്തിൽ േക്ലാഡിയോ റനിയേരിയുടെ​ അരങ്ങേറ്റം മഹാദുരന്തമാക്കി ലിവർപൂൾ തേരോട്ടം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ്​ ചെമ്പട എതിരാളികളെ തരിപ്പണമാക്കിയത്​. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ആക്രമണം അലയായെത്തിയപ്പോൾ കൃത്യമായ ഇ​ടവേളകളിൽ വാറ്റ്​ഫോഡ്​ വല കുലുങ്ങി.

ഫിർമീന്യോയുടെ ഹാട്രിക്കും മുഹമ്മദ്​ സലാഹ്​, സദിയോ മാനേ എന്നിവരുടെ ഗോളുകളുമാണ്​ ലിവർപൂളിന്‍റെ ദിനം സൂപ്പറാക്കിയത്​. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലീഗിൽ നേടിയ അവിസ്​മരണീയ ഗോളിന്‍റെ മധുരം മാറും മു​േമ്പ സലാഹിന്‍റെ മറ്റൊരു തകർപ്പൻ ഗോളിനും മത്സരം സാക്ഷ്യം വഹിച്ചു. തുടർച്ചയായ എട്ടാം മത്സരത്തിലാണ്​ സലാഹ്​ ഗോളടിക്കുന്നത്​. 


സലാഹി​െൻറ മനോഹര പാസിൽ സാദിയോ മാനേ ഒമ്പതാം മിനിറ്റിൽ തന്നെ ലിവർപൂളിന്‍റെ ഗോൾവേട്ട തുടങ്ങി. വലതുമൂലയിൽനിന്ന്​ മുന്നിലോടിയ രണ്ടു പ്രതിരോധ താരങ്ങളെ കാഴ്​ചക്കാരാക്കിയായിരുന്നു സലാഹി​െൻറ ഇടങ്കാലൻ പാസ്​. കാത്തുനിന്ന മാനേ പന്ത്​ വലയിലെത്തിച്ചു. ഇതോടെ, പ്രീമിയർ ലീഗിൽ 100 ഗോളുകൾ തികക്കുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമായി മാനേ. അതിനിടെ, മത്സരത്തിലെ ഏറ്റവും മനോഹരമായ നീക്കം വലയിലെത്തിച്ച്​ സലാഹ്​ 104 ഗോളുകൾ ​തികച്ചപ്പോൾ ഇതുവരെയും ഒപ്പമുണ്ടായിരുന്ന ദിദിയർ ദ്രോഗ്​ബയെയും മറികടന്നു.


വട്ടമിട്ടുനിന്ന മൂന്നു പ്രതിരോധക്കാരെ പന്തടക്കം കൊണ്ട്​ രണ്ടുവട്ടം കീഴടക്കിയായിരുന്നു സലാഹി​െൻറ അനായാസ ഗോൾ.അനായാസമായി അടിച്ചുകയറ്റിയ മൂന്നു ഗോളുകളുമായി കളംനിറഞ്ഞ ഫർമീനോ ആയിരുന്നു കളിയിലെ കേമൻ. ഗോൾമുഖത്ത്​ വട്ടംപാർത്തുനിൽക്കുകയും ഉന്നംപിഴക്കാത്ത കാലുകളുടെ സഹായത്തോടെ മൂന്നുവട്ടം എതിരാളികളുടെ ഹൃദയം പിളർക്കുകയും ചെയ്​താണ്​ ഫർമീനോ ലിവർപൂൾ വിജയം ആഘോഷമാക്കിയത്​.


സമീപകാലത്ത്​ സ്വന്തം മൈതാനത്ത്​ ഏറ്റവും വലിയ പരാജയമാണ്​ വാറ്റ്​ഫോഡ്​ ഏറ്റുവാങ്ങിയത്​. ലിവർപൂളിനു മുന്നിൽ കളിമറന്ന ടീമിന്​ ഒരു കോർണർ ലഭിച്ചത്​ പോലും 78ാം മിനിറ്റിൽ. പുതിയ ദൗത്യം ഏറ്റെടുത്ത റനിയേരിക്ക്​ വാറ്റ്​ഫോഡിൽ 22ാം പരിശീലക വേഷമാണ്​.

Tags:    
News Summary - Firmino’s hat-trick and Salah’s scorcher lead Liverpool rout of Ranieri’s Watford

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT