അ​ർ​ജ​ന്റീ​ന വി​ല​ക്കി​ൽ ഇ​ള​വ്

ബ്വേ​ന​സ് എ​യ്റി​സ്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ലി​ലെ സം​ഘ​ർ​ഷ​ത്തി​ൽ അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്കി​ൽ ഇ​ള​വ് ന​ൽ​കി ഫി​ഫ. ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​ഖ്യാ​പി​ച്ച വി​ല​ക്കി​നെ​തി​രെ അ​​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഫി​ഫ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. സ്​​പെ​യി​ൻ-​അ​ർ​ജ​ന്റീ​ന ഫൈ​ന​ലി​നു പി​ന്നാ​ലെ ക​ളി​ക്ക​ള​ത്തി​ൽ ന​ട​ന്ന കൈ​യാ​ങ്ക​ളി​യു​ടെ പേ​രി​ലാ​ണ് മൂ​ന്ന് അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ൾ​ക്കും സ​ഹ​പ​രി​ശീ​ല​ക​നും ഒ​രു സ്പാ​നി​ഷ് താ​ര​ത്തി​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ലി​യാ​ൻ​ഡ്രോ പ​രെ​ഡ​സി​ന് 10 മ​ത്സ​ര​ങ്ങ​ളി​ലും നെ​ഹു​ൽ മൊ​ളീ​ന​ക്ക് ഏ​ഴും, തി​യാ​ഗോ അ​ൽ​മാ​ഡ​ക്ക് ഒ​രു ക​ളി​യി​ലു​മാ​യി​രു​ന്നു വി​ല​ക്ക്. ടൂ​ർ​ണ​മെ​ന്റ് ഉ​ൾ​പ്പെ​ടെ ഔ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു നേ​ര​​ത്തേ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, അ​ർ​ജ​ന്റീ​ന​യു​ടെ അ​പ്പീ​ലി​നെ തു​ട​ർ​ന്ന് വി​ല​ക്കി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ, പ​തി​വി​ലും നേ​ര​ത്തേ​ത​ന്നെ താ​ര​ങ്ങ​ൾ​ക്ക് ടീ​മി​ൽ തി​രി​ച്ചെ​ത്താ​നാ​വും. സൗ​ഹൃ​ദ മാ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്ലാ​സ് ‘എ’​യി​ലേ​ക്കാ​ണ് വി​ല​ക്ക് മാ​റ്റി​യ​ത്.

മാ​ച്ച് വി​ല​ക്കി​നു പു​റ​മെ വ​ൻ തു​ക പി​ഴ​യും താ​ര​ങ്ങ​ൾ​ക്ക് ചു​മ​ത്തി​യി​ട്ടു​ണ്ട്.

അ​ർ​ജ​ന്റീ​ന അ​സോ​സി​യേ​ഷ​ന് മൂ​ന്ന് കോ​ടി രൂ​പ പി​ഴ​യും, ര​ണ്ട് ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ളു​ടെ എ​ണ്ണം 50 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഫി​ഫ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ തീ​രു​മാ​ന​​ത്തി​നെ​തി​രെ കാ​യി​ക ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​ർ​ജ​ന്റീ​ന​ക്ക് അ​വ​കാ​ശ​മു​ണ്ട്.

Tags:    
News Summary - FIFA Relaxes Ban on Argentina Players Following Appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.