എ​മി​ലി​യാ​നോ മാർട്ടിനസ്

എ​മി​ലി​യാ​നോ മാർട്ടിനസ് ചെ​ൽ​സി​യി​ലേ​ക്ക്

ല​ണ്ട​ൻ: ഫു​ട്ബാ​ൾ ട്രാ​ൻ​സ്ഫ​ർ ജാ​ല​കം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചൊ​രു കൂ​ടു​മാ​റ്റ വാ​ർ​ത്ത. അ​ർ​ജ​ന്റീ​ന​യു​ടെ​യും ഇം​ഗ്ല​ണ്ടി​ൽ ആ​സ്റ്റ​ൻ വി​ല്ല​യു​ടെ​യും വി​ശ്വ​സ്ത​നാ​യ കാ​വ​ൽ​ക്കാ​ര​ൻ എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സ് ചെ​ൽ​സി​യു​ടെ നീ​ല​ക്കു​പ്പാ​യ​ത്തി​ലേ​ക്ക്. ത​ങ്ങ​ളു​ടെ ഗോ​ൾ​കീ​പ്പി​ങ്ങി​ലെ വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​റ്റ​മൂ​ലി​യാ​യാ​ണ് കോ​ച്ച് സാ​ബി അ​ലോ​ൻ​സോ ലോ​ക​ചാ​മ്പ്യ​ൻ ഗോ​ളി​ലെ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ട്രാ​ൻ​സ്ഫ​ർ വാ​ർ​ത്ത ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം കൂ​ടു​മാ​റ്റം ഏ​താ​ണ്ടു​റ​പ്പി​ച്ചു. 75 ല​ക്ഷം പൗ​ണ്ട് പ്ര​തി​ഫ​ല​ത്തി​നാ​ണ് ക​രാ​ർ. റോ​ബ​ർ​ട്ടോ സാ​ഞ്ച​സാ​ണ് നി​ല​വി​ൽ ചെ​ൽ​സി​യു​ടെ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ​കീ​പ്പ​ർ.

എ​മി​ലി​യാ​നോ​യെ സ്വ​ന്ത​മാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു പി​ന്നാ​ലെ മ​റ്റൊ​രു അ​ർ​ജ​ന്റീ​ന മ​ധ്യ​നി​ര താ​രം എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​നെ ചെ​ൽ​സി കൈ​യൊ​ഴി​യു​ന്ന​താ​യും സൂ​ച​ന. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് എ​ൻ​സോ​ക്കാ​യി രം​ഗ​ത്തു​ള്ള​ത്. ലീ​ഗ് ക​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം ലൂ​ട്ട​നെ നേ​രി​ട്ട​പ്പോ​ൾ സാ​ബി​യു​ടെ ടീ​മി​ൽ എ​ൻ​സോ​യി​ല്ലാ​യി​രു​ന്നു. വ​ൻ തു​ക​യാ​ണ് എ​ൻ​സോ​യു​ടെ വി​ൽ​പ​ന​ക്ക് ചെ​ൽ​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മ​ധ്യ​നി​ര​യി​ലെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന്റെ ന​ഷ്ടം നി​ക​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സി​റ്റി.

Tags:    
News Summary - Emiliano Martinez Set to Join Chelsea in Shock Transfer Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.