Posted On
date_range Updated On
date_range ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനവുമായി ബ്രസീൽ ലോകകപ്പിന്
സൂറിക്: ലോകകപ്പിനു മുമ്പായി പുതുക്കിയ റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ച് ഫിഫ. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ലോകകപ്പിനൊരുങ്ങുകയാണ് ബ്രസീൽ. സെപ്റ്റംബറിൽ നടന്ന പരിശീലനമത്സരങ്ങളിലെ വിജയങ്ങളാണ് ബ്രസീലിന് തുണയായത്.
ബെൽജിയമാണ് രണ്ടാം സ്ഥാനത്ത്. അർജന്റീന മൂന്നാം സ്ഥാനത്ത് തുടരുന്നു. ലോകചാമ്പ്യന്മാരായ ഫ്രാൻസ് നാലാം സ്ഥാനത്താണ്. ലോകകപ്പ് ആതിഥേയരായ ഖത്തർ 50ാം സ്ഥാനത്താണ്. ആറാം റാങ്കിലുള്ള ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. 106ാം സ്ഥാനത്താണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.