Posted On
date_range Updated On
date_range എഫ്.എ കപ്പ്: ചെൽസി, സിറ്റി നാലാം റൗണ്ടിൽ
ലണ്ടൻ: എഫ്.എ കപ്പിൽ എതിരാളികൾക്കുമേൽ വമ്പൻ ജയങ്ങളുമായി ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല അടക്കം വമ്പന്മാർ നാലാം റൗണ്ടിൽ. ഏകപക്ഷീയമായ പോരാട്ടത്തിൽ പ്രസ്റ്റണെയാണ് ചെൽസി വീഴ്ത്തിയത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം ബ്രോയ, തിയാഗോ സിൽവ, സ്റ്റർലിങ്, ഫെർണാണ്ടസ് എന്നിവരാണ് വലകുലുക്കിയത്. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഹഡേഴ്സ്ഫീൽഡിനെയും ആസ്റ്റൺ വില്ല ഏകപക്ഷീയമായ ഒരു ഗോളിന് മിഡ്ൽസ്ബറോയെയും ബേൺമൗത്ത് 3-2ന് ക്യു.പി.ആറിനെയും ന്യൂകാസിൽ 3-0ത്തിന് സണ്ടർലൻഡിനെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.