Posted On
date_range Updated On
date_range യൂറോപ ലീഗ്: ആഴ്സനലിനും ലെസ്റ്ററിനും ജയം
ലണ്ടൻ: കഷ്ടകാലമറിഞ്ഞ് സഹായിച്ച എതിരാളികളുടെ കാരുണ്യത്തിൽ ജയിച്ചുകയറി ആഴ്സനൽ. യൂറോപ ലീഗ് ഗ്രൂപ് റൗണ്ടിൽ നോർവീജിയൻ ക്ലബ് മോൾഡക്കെതിരെ 4-1ന് ജയിച്ചെങ്കിലും രണ്ടെണ്ണം എതിരാളികൾ സമ്മാനിച്ച സെൽഫ് ഗോളായിരുന്നു.
22ാം മിനിറ്റിൽ മാർട്ടിൻ എല്ലിങ്സെൻറ ഗോളിൽ മോൾഡോയാണ് ലീഡ് നേടിയത്. തിരിച്ചടി ആരംഭിച്ച ആഴ്സനലിെൻറ രണ്ടു മികച്ച മുന്നേറ്റങ്ങളെ ഫിനിഷ് ചെയ്ത് (45, 62) സഹായിച്ച് മോൾഡ എതിരാളിക്ക് ലീഡ് നൽകി. നിേകാളസ് പെപെ (69), ജോസഫ് വില്ലോക്ക് (88) എന്നിവർ കൂടി സ്കോർ ചെയ്തതോടെ പീരങ്കിപ്പടയുടെ വിജയം ആധികാരികമായി.
ലെസ്റ്റർ സിറ്റി സ്പോർട്ടിങ് ബ്രാഗയെയും (4-0) വിയ്യാറയൽ മകാബി തെൽ അവീവിനെയും (4-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.