അട്ടിയിട്ട്​ മുന്ന്​ പന്തുകൾ, പിന്നാലെ ഷോട്ട്​ ! ഏർളിങ്​ ഹാലൻറിന്‍റെ ഷൂട്ടിങ്​ സ്​കിൽ എഡിറ്റു ചെയ്​തതോ​ ?

ബൊറൂസിയ ഡോർട്​മുണ്ടിന്‍റെ നോവർവീജിയൻ സൂപ്പർ താരം ഏർളിങ്​ ഹാലന്‍റിനെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ നോട്ടമിടാൻ തുടങ്ങിയിട്ട്​ കാലം കുറേയായി. ഒരു സ്​ട്രൈക്കർക്കു വേണ്ട ഒത്ത ശരീരവും ന​ല്ല സ്​കില്ലും വേഗവുമെല്ലാം കൈമുതലായുള്ള ഹാലൻറിനെ ബൊറൂസിയ ഡോർട്​മുണ്ടിൽ നിന്ന്​ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ സ്​പാനിഷ്​ കരുത്തരായ റയലും ഫ്രഞ്ചു കാരായ പി.എസ്​.ജിയും ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ സിറ്റിയുമാണ്​ മുന്നിലുള്ളത്​.


ബൊറൂസിയയുടെ പരിശീലന സമയത്ത്​ പോസ്റ്റിന്‍റെ കോർണറിൽ തൂക്കിയ ഉന്നത്തിലേക്ക്​ പന്ത്​ അടിക്കുന്ന ഹാലന്‍റിന്‍റെ ഷൂട്ടിങ്​ മികവ്​ കണ്ട്​ ആരാധകർ അത്ഭുതപ്പെടുകയാണ്​.

ബൊറൂസിയ ഡോർട്​മുണ്ട്​ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​ത വിഡിയോ ബുണ്ടസ്​ ലീഗ തന്നെ ഷെയർ ചെയ്​തു​. പന്ത്​ ഒന്നിനു മുകളിൽ ഒന്നായിവച്ചാണ്​ ഷോ​ട്ടെടുക്കുന്നത്​. മൂന്നും ലക്ഷ്യത്തിലെത്തിച്ചതോടെ ഹാലന്‍റ്​ തന്നെ തലയിൽ കൈവെച്ച്​ ആശ്ചര്യപ്പെടുന്നതും വിഡിയോയിൽ കാണാം.

വിഡിയോ വ്യാജമാണെന്ന്​ പലരും സമൂഹമാധ്യമങ്ങളിൽ വാദിച്ചെങ്കിലും ബുണ്ടസ്​ ലീഗ തന്നെ ഷെയർ ചെയ്​തതോടെ വ്യാജനല്ലെന്ന്​ ഉറപ്പായി. മൂന്ന്​ പന്തുകൾ ഒന്നിനു മുകളിൽ ഒന്നായി വച്ചാണ്​ കിക്കെടുക്കുന്നത്​. 'ഞങ്ങൾ കളിക്കുന്ന പന്തിനു മുകളിൽ മറ്റൊരു പന്ത്​ ഇങ്ങനെ നിൽക്കാറില്ലെന്ന്'​ ചില ആരാധകർ കമന്‍റിട്ടു. വിഡിയോ എഡിറ്റ്​ ചെയ്​തതാണെന്നും കുറിപ്പുകൾ വന്നു.

എന്നാൽ, ബൊറൂസിയ ഡോർട്​മുണ്ടും ബുണ്ടസ്​ ലീഗയും വിഡിയോ റിയലാണെന്ന്​ കുറിപ്പിട്ടതോടെയാണ്​ അത്തരം കമന്‍റുകൾക്ക്​ അവസാനമായത്​. ഏതായാലും ആരാധകർ യുവ താരത്തിന്‍റെ ഷോട്ട്​ മികവിൽ അത്​ഭുതപ്പെട്ടിരിക്കുകയാണ്​. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 20 ഗോളുകൾ താരം നേടിക്കഴിഞ്ഞു. 

Tags:    
News Summary - Erling Haaland pulls off jaw-dropping trick in training by stacking three balls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.