പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ന്യൂകാസിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ 1-0ന് പരാജയപ്പെടുത്തി ന്യൂകാസിൽ. 63ാം മിനുറ്റിൽ ബ്രൂണോ ഗ്വിമാരേസ് ആണ് ഗോൾ നേടിയത്. ജയത്തോടെ പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനക്കാരിലേക്ക് ഉയരാനാകുമെന്ന പ്രതീക്ഷകൾ ന്യൂകാസിൽ സജീവമാക്കിയിരിക്കുകയാണ്.

ജയത്തോടെ പോയിന്‍റ് ടേബിളിൽ 47 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ന്യൂകാസിൽ. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കും ഇതേ പോയിന്‍റാണ്. രണ്ട് പോയിന്‍റ് മാത്രം കൂടുതലുള്ള ചെൽസിയാണ് നാലാമത്. 

Full View


കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ന്യൂകാസിലിന് ഇന്നലത്തെ ജയം നിർണായകമായി. ലിവർപൂളിനെതിരായ ലീഗ് കപ്പ് ഫൈനലിന് മുന്നോടിയായുള്ള ജയം ടീമിന് ആത്മവിശ്വാസം നൽകും. മാർച്ച് 16നാണ് ന്യൂകാസിൽ-ലിവർപൂൾ ലീഗ് കപ്പ് ഫൈനൽ. 

Tags:    
News Summary - English Premier League West Ham 0-1 Newcastle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.