Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്: യുനൈറ്റഡിനും ചെൽസിക്കും ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും ചെൽസിക്കും ജയം. യുനൈറ്റഡ് 3-2ന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് തോൽപിച്ചത്. 17ാം മിനിറ്റിൽ എറിക്സൺ, 52ൽ കാസെമിറോ, 76ൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഗോൾ നേടി.
ലൂട്ടൺ ടൗണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസി സീസണിലെ ആദ്യ ജയം ആഘോഷിച്ചു. റഹീം സ്റ്റെർലിങ് ഇരട്ട ഗോൾ നേടി. 17, 68 മിനിറ്റുകളിലായിരുന്നു സ്റ്റെർലിങ്ങിന്റെ ഗോളുകൾ. 75ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ സ്കോർ ചെയ്തു.
മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം 2-0ത്തിന് ബ്യൂണേ മൗത്തിനെയും വൂൾവ്സ് 1-0ത്തിന് എവർട്ടണെയും തോൽപിച്ചപ്പോൾ ആഴ്സനലും ഫുൾഹാമും 2-2 സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.