ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് സ്ഥാനങ്ങൾ വിട്ടുകൊടുക്കാൻ തയാറില്ലാതെ ന്യൂകാസിൽ യുനൈറ്റഡും മാഞ്ചസ്റ്റർ യുനൈറ്റഡും. ഇരുടീമുകളും വിജയത്തോടെ മൂന്നും നാലും സ്ഥാനം നിലനിർത്തി. ന്യൂകാസിൽ 5-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തകർത്തപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ത്തിന് ബ്രെന്റ്ഫോഡിനെ കീഴടക്കി.
ആഴ്സനലും (72) മാഞ്ചസ്റ്റർ സിറ്റിയും (64) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ന്യൂകാസിലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും 53 പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയുടെ മുൻതൂക്കം ന്യൂകാസിലിനാണ്. ഉജ്ജ്വല ഫോമിലുള്ള മാർകസ് റാഷ്ഫോഡിന്റെ (27) ഗോളിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ബ്രെന്റ്ഫോഡിനെ തോൽപിച്ചത്. സീസണിന്റെ തുടക്കത്തിൽ ബ്രെന്റ്ഫോഡ് 4-0ത്തിന് യുനൈറ്റഡിനെ തകർത്തിരുന്നു.
റാഷ്ഫോഡിന് ഇതോടെ ലീഗിൽ 15 ഗോളുകളായി. വെസ്റ്റ്ഹാമിനെതിരെ ന്യൂകാസിലിനായി കാലം വിൽസണും ജോയലിങ്ടണും ഇരട്ട ഗോളുകൾ നേടി. അലക്സാണ്ടർ ഇസാകിന്റെ വകയായിരുന്നു ഒരു ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.