Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂളിന് ആദ്യ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് സീസണിലെ ആദ്യ ജയം. ബ്യൂണേമൗത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽപിച്ചത്. ആൻഫീൽഡിൽ കളിയുടെ മൂന്നാം മിനിറ്റിൽ ആന്റണി സെമന്യോ ഗോൾ നേടിയ ആതിഥേയരെ ഞെട്ടിച്ചു.
27ാം മത്സരത്തിൽ ലൂയിസ് ഡയസിലൂടെ സമനില പിടിച്ച ലിവർപൂൾ പിന്നെ തിരിഞ്ഞുനോക്കിയില്ല. 36ാം മിനിറ്റിൽ മുഹമ്മദ് സലാഹ് ലീഡ് കൂട്ടി. 58ാം മിനിറ്റിൽ മാക് അലിസ്റ്റർ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഡിയോഗോ ജോട്ട (62) മൂന്നാം ഗോളും നേടി.
മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോർഡ് 3-0ത്തിന് ഫുൾഹാമിനെയും ഷെഫീൽഡ് യുനൈറ്റഡ് 2-1ന് നോട്ടിങ് ഹാം ഫോറസ്റ്റിനെയും ബ്രൈറ്റൻ 4-1ന് വോൾവ്സിനെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.