ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സനലിനും സിറ്റിക്കും ജയം; യുനൈറ്റഡിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിരക്കാരായ ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡിന് സമനില. ടോട്ടൻഹാം, ചെൽസി ടീമുകളും ജയം കണ്ടു. ആഴ്സനൽ 3-0ത്തിന് ഫുൾഹാമിനെയും സിറ്റി 1-0ത്തിന് ക്രിസ്റ്റൽ പാലസിനെയുമാണ് തോൽപിച്ചത്.

ടോട്ടൻഹാം 3-1ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപിച്ചപ്പോൾ ചെൽസി അതേ സ്കോറിന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. സതാംപ്ടൺ ആണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. 27 മത്സരങ്ങളിൽ 66 പോയന്റുമായി ആഴ്സനൽ ഒന്നാമതും അത്രയും കളികളിൽ 61 പോയന്റോടെ സിറ്റി രണ്ടാമതുമാണ്. 26 മത്സരങ്ങളിൽ 50 പോയന്റുള്ള യുനൈറ്റഡാണ് മൂന്നാമത്. ടോട്ടൻഹാം (27 കളികളിൽ 48 പോയന്റ്), ലിവർപൂൾ (26 മത്സരങ്ങളിൽ 42 പോയന്റ്) ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

aഫുൾഹാമിനെതിരെ ഗബ്രിയേൽ മഗൽഹാസ് (21), ഗബ്രിയേൽ മാർട്ടിനെല്ലി (26), മാർട്ടിൻ ഒഡെഗാർഡ് (45+2) എന്നിവരാണ് ആഴ്സനലിന്റെ ഗോളുകൾ നേടിയത്. ക്രിസ്റ്റൽ പാലസിനെതിരെ പെനാൽറ്റിയിൽനിന്ന് എർലിങ് ഹാലൻഡ് (78) സിറ്റിക്ക് ജയം നൽകി. 34ാം മിനിറ്റിൽ കസെമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പതറിയ മാഞ്ചസ്റ്റർ യുനൈറ്റഡ് ലീഗിലെ അവസാന സ്ഥാനക്കാരായ സതാംപ്ടണിനോട് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. നോട്ടിങ്ഹാമിനെതിരെ ടോട്ടൻഹാമിനായി ഹാരി കെയ്ൻ (2), ഹ്യൂങ് മിൻ സൺ എന്നിവരും ലെസ്റ്ററിനെതിരെ ചെൽസിക്കായി ബെൻ ചിൽവെൽ, കയ് ഹാവെട്സ്, മാറ്റിയോ കൊവാസിച് എന്നിവരും സ്കോർ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT