Posted On
date_range Updated On
date_range ബ്രസീലിനെ പെനാൽറ്റിയിൽ കടന്ന് ഇംഗ്ലണ്ട് ഫൈനലിസിമ ചാമ്പ്യൻമാർ
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരിൽ ബ്രസീലിനെ വീഴ്ത്തി ഇംഗ്ലണ്ട് ആദ്യ വനിത ഫൈനലിസിമ ജേതാക്കൾ. വെംബ്ലി സ്റ്റേഡിയത്തിൽ മുഴുസമയത്ത് 1-1ന് സമനിലയിലായ മത്സരത്തിലാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ഇതോടെ ഇംഗ്ലണ്ട് വനിതകൾ തുടർച്ചയായ 30 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ടീമായി.
യൂറോപ്യൻ- ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാർ മുഖാമുഖം നിന്ന കളി വീക്ഷിക്കാൻ 83,000ലേറെ കാണികളാണ് എത്തിയത്. ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ച് എലിയ ടൂൺ 23ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ ഇഞ്ച്വറി സമയത്ത് ആൻഡ്രസ ആൽവസ് സാംബ സംഘത്തെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ ജോർജിയ സ്റ്റാൻവേ, റേച്ചൽ ഡാലി, അലക്സ് ഗ്രീൻവുഡ്, ക്ലോ കെല്ലി എന്നിവർ ഇംഗ്ലണ്ടിനായി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.