ഷൂ​ട്ടൗ​ട്ടി​ൽ ബ്ര​സീ​ലി​നെ വീ​ഴ്ത്തി; വനിത ഫൈനലിസിമ ഇംഗ്ലണ്ടിന്

ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ​യും ദ​ക്ഷി​ണ ​അ​മേ​രി​ക്ക​യി​ലെ​യും ചാ​മ്പ്യ​ന്മാ​ർ ഏ​റ്റു​മു​ട്ടു​ന്ന പ്ര​ഥ​മ ഫൈ​ന​ലി​സി​മ​യി​ൽ ബ്ര​സീ​ലി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്ന് ഇം​ഗ്ല​ണ്ട് ജേ​ത്രി​ക​ളാ​യി. സ്വ​ന്തം ത​ട്ട​ക​മാ​യ വെം​ബ്ലി​യി​ൽ ത​ടി​ച്ചു​കൂ​ടി​യ 83,132 കാ​ണി​ക​ളെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്റെ കി​രീ​ട​ധാ​ര​ണം.

23ാം മി​നി​റ്റി​ൽ മ​നോ​ഹ​ര​മാ​യ പാ​സി​ങ്ങി​ലൂ​ടെ എ​ല്ല ടൂ​ൺ നേ​ടി​യ ഗോ​ളി​ൽ ഇം​ഗ്ല​ണ്ട് ജ​യ​മു​റ​പ്പി​ച്ചി​രി​ക്കെ ക​ളി തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ഇ​ഞ്ചു​റി സ​മ​യ​ത്ത് ഗോ​ളി മേ​രി ഇ​ർ​പ്സി​ന്റെ പി​ഴ​വി​ൽ​നി​ന്ന് ആ​ന്ദ്രേ​സ്സ ആ​ൽ​വ​സാ​ണ് ബ്ര​സീ​ലി​ന് തു​ല്യ​ത ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ആ ​പി​ഴ​വി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്ത് ഇ​ർ​പ്സ് ഷൂ​ട്ടൗ​ട്ടി​ൽ ടീ​മി​നെ ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - England beat Brazil on penalties to win Women's Finalissima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.