Posted On
date_range Updated On
date_range എൽ ക്ലാസിക്കോക്കിടെ ലമീൻ യമാലിന് നേരെ വംശീയാധിക്ഷേപം; അന്വേഷണം ആരംഭിച്ചു
മഡ്രിഡ്: എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ കൗമാര താരം ലമീൻ യമാലിന് നേരെ വംശീയാധിക്ഷേപം. മത്സരത്തിന്റെ 77ാം മിനിറ്റിൽ ഗോൾ നേടിയ യമാൽ ഓടിച്ചെന്നത് റയൽ മഡ്രിഡ് ആരാധകരുടെ മുന്നിലേക്കാണ്.
അവിടെവെച്ച് ഗോൾ ആഘോഷിക്കവെ താരത്തിന്റെ ആംഗ്യവിക്ഷേപത്തിൽ പ്രകോപിതരായ ചില കാണികളാണ് വംശീയാധിക്ഷേപങ്ങൾ ചൊരിഞ്ഞത്. സംഭവത്തെ സ്പാനിഷ് ലാ ലിഗയും റയൽ മഡ്രിഡ് ക്ലബും അപലപിച്ചു. കുറ്റക്കാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി റയൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.