സാന്ത ക്ലാര: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇക്വഡോറിനെതിരെ വെനസ്വേലക്ക് ജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജയം. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ പത്തുമിനിറ്റിനിടെ നേടിയ രണ്ടു ഗോളുകളിലൂടെയാണ് വെനസ്വേല ജയിച്ചുകയറിയത്.
22ാം മിനിറ്റിൽ ഇക്വഡോർ സൂപ്പർ താരം എന്നർ വലൻസിയ ചുവപ്പ് കാർഡ് പുറത്തുപോയതാണ് തിരിച്ചടിയായത്. എന്നാല പത്തുപേരുമായി കളിച്ച ഇക്വഡോറാണ് ആദ്യം ഗോൾ നേടുന്നത്. 40ാം മിനിറ്റിൽ ജെറമി സർമിയന്റൊയാണ് ഇക്വഡോറിനെ മുന്നിലെത്തിച്ചത്.
രണ്ടാപകുതിയിൽ 64ാം മിനിറ്റിൽ ജോണ്ടർ കാഡിസിലൂടെയാണ് വെനസ്വേല മറുപടി ഗോൾ നേടുന്നത്. 74ാം മിനിറ്റിൽ എഡ്വാർഡ് ബെല്ലോയും ഗോൾ കണ്ടെത്തിയതോടെ വെനസ്വേല ജയം തിരിച്ചുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.