Posted On
date_range Updated On
date_range ഗോകുലത്തെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ ഡ്യൂറൻഡ് കപ്പ് സെമിയിൽ
കൊൽക്കത്ത: മുൻ ചാമ്പ്യന്മാരുടെ നേരങ്കം കണ്ട ഡ്യുറൻഡ് കപ്പ് ക്വാർട്ടറിൽ നാട്ടുകാർക്കു മുന്നിൽ പൊരുതിവീണ് മലബാറിയൻസ്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഗോകുലം കേരളയുടെ തോൽവി.
കളിയുടെ ആദ്യ മിനിറ്റിൽതന്നെ ലീഡ് നേടി ഈസ്റ്റ് ബംഗാൾ ഗോകുലത്തെ ഞെട്ടിച്ചു. തുടക്കത്തിലെ തിരിച്ചടിയോട് നന്നായി പ്രതികരിച്ച ഗോകുലം അപകടകാരിയായി കാണപ്പെട്ടെങ്കിലും ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധം തകർക്കാനായില്ല. 57ാം മിനിറ്റിൽ ബൗബ അമീനുവിന്റെ ഹെഡ്ഡറിലൂടെ ഗോകുലം ഒപ്പമെത്തി.
ഇടതുവശത്തുനിന്ന് കെ. അഭിജിത്ത് നൽകിയ ക്രോസ് ബൗബ ഹെഡ്ഡറിലൂടെ വലയിലാക്കി. പക്ഷേ, 77ാം മിനിറ്റിൽ ബൗബയുടെ തന്നെ സെൽഫ് ഗോൾ വില്ലനായി. ലീഡ് പിടിച്ച ഈസ്റ്റ് ബംഗാൾ കളിയും മൈതാനത്തെ നിയന്ത്രണവും വിടാതെ കളിച്ച് അവസാന നാലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.