Posted On
date_range Updated On
date_range കുരുക്കഴിക്കാൻ ഇന്ന് ‘കൊൽക്കത്ത ഡെർബി’
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാളിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഈസ്റ്റ് ബംഗാൾ നേരിടും. ഗ്രൂപ് എയിൽ ഇരു ടീമിന്റെയും മൂന്നാം മത്സരമാണിത്. ജയിക്കുന്നവർ സെമി ഫൈനലിൽ കടക്കും. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും ആറ് പോയന്റ് വീതമാണുള്ളത്. ഗോൾ വ്യത്യാസവും (+2) തുല്യമാണ്. അടിച്ച ഗോളുകളുടെ മുൻതൂക്കത്തിൽ ഈസ്റ്റ് ബംഗാളാണ് നിലവിൽ ഒന്നാമത്. ഇന്നത്തെ കളി സമനിലയിലായാൽ ഈസ്റ്റ് ബംഗാൾ അവസാന നാലിൽ ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.