Posted On
date_range Updated On
date_range കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞു; ക്യുഡ്രാറ്റ് ഈസ്റ്റ് ബംഗാൾ പരിശീലകൻ
കൊൽക്കത്ത: ഈസ്റ്റ് ബംഗാൾ എഫ്.സിയെ കാർലെസ് ക്യുഡ്രാറ്റ് പരിശീലിപ്പിക്കും. രണ്ടു വർഷത്തേക്കാണ് സ്പെയിൻകാരനായ ക്യുഡ്രാറ്റുമായി കരാർ. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരസ്പര ധാരണപ്രകാരം സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. കോൺസ്റ്റന്റൈന് കീഴിൽ നിരാശജനകമായിരുന്നു ടീമിന്റെ പ്രകടനം.
ഐ.എസ്.എല്ലിലും ഡ്യൂറൻഡ് കപ്പിലും സൂപ്പർ കപ്പിലുമെല്ലാം ഈസ്റ്റ് ബംഗാൾ നേരത്തേ പുറത്തായി. 2016ൽ ബംഗളൂരു എഫ്.സിയുടെ സഹ പരിശീലകനായാണ് ക്യുഡ്രാറ്റ് ഇന്ത്യയിലെത്തുന്നത്. 2018ൽ മുഖ്യപരിശീലകനായ ശേഷം ബംഗളൂരു ആദ്യമായി ഐ.എസ്.എൽ കിരീടത്തിൽ മുത്തമിട്ടു. സ്പെയിനിന്റെയും ബാഴ്സലോണയുടെയും യൂത്ത് ടീമുകളിൽ ഡിഫൻഡറായിരുന്നു ക്യുഡ്രാറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.