Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: മുംബൈ സിറ്റിക്കും ഗോവക്കും വൻജയം
കൊൽക്കത്ത/ഗുവാഹതി: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ മുംബൈ സിറ്റി എഫ്.സിക്കും എഫ്.സി ഗോവക്കും ജയം. ഗ്രൂപ് ബി മത്സരത്തിൽ മുംബൈ എതിരില്ലാത്ത അഞ്ച് ഗോളിന് ജാംഷഡ്പുർ എഫ്.സിയെ തകർത്തു.
ജോർജ് പെരേര ഡയസ് ഇരട്ട ഗോൾ നേടിയപ്പോൾ ആൽബർട്ടോ നോഗുവേര, യോവെൽ നീഫ്, വിക്രം പ്രതാപ് സിങ് എന്നിവർ ഓരോ തവണയും സ്കോർ ചെയ്തു. ഗ്രൂപ് ഡിയിൽ ഗോവക്കാർ 6-0ത്തിന് ഷില്ലോങ് ലജോങ്ങിനെ തരിപ്പണമാക്കി. നോഹ സദൂയിയുടെ ഹാട്രിക്കും റൗളിൻ ബോർഗസിന്റെയും വിക്ടർ റോഡ്രിഗസിന്റെയും കാർലോസ് മാർട്ടിനസിന്റെയും ഗോളുകളുമാണ് ഗോവക്ക് വൻജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.