Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: മുംബൈക്കും രാജസ്ഥാനും ജയം
കൊൽക്കത്ത/ഗുവാഹതി: ഡ്യൂറൻഡ് കപ്പ് മത്സരങ്ങളിൽ മുംബൈ സിറ്റിക്കും രാജസ്ഥാൻ യുനൈറ്റഡിനും ജയം. കൊൽക്കത്തയിൽ നടന്ന ഗ്രൂപ് ബി മത്സരത്തിൽ മുംബൈ 3-1ന് ആതിഥേയരായ മുഹമ്മദൻ സ്പോർട്ടിങ്ങിനെ തോൽപിച്ചു. കൊക്രജറിലെ സായി സ്റ്റേഡിയം വേദിയായ ഗ്രൂപ് എഫ് കളിയിൽ ബോഡോലാൻഡ് എഫ്.സിക്കെതിരെ ഏക ഗോളിനായിരുന്നു രാജസ്ഥാന്റെ വിജയം.
റോസ്റ്റിൻ ഗ്രിഫിത് (12), പെരേപ ഡയസ് (23), ലാലിയൻസുവാല ചാങ്തെ (35) എന്നിവരാണ് മുംബൈയുടെ സ്കോറർമാർ. 41ാം മിനിറ്റിൽ ഡേവിഡ് ലാലസൻഗ മുഹമ്മദൻസിനായി ഒരു ഗോൾ തിരിച്ചടിച്ചു. ബോഡോലാൻഡിനെതിരെ 47ാം മിനിറ്റിൽ വില്യം പോലിയാങ്കും രാജസ്ഥാന്റെ വിജയഗോൾ നേടി. ഞായറാഴ്ച ഗ്രൂപ് ഇയിൽ ഡൽഹി എഫ്.സിയെ ഹൈദരാബാദ് എഫ്.സിയും ഗ്രൂപ് എയിൽ ഈസ്റ്റ് ബംഗാളിനെ ബംഗ്ലാദേശ് ആർമിയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.