Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് പുറത്ത്; മുഹമ്മദൻസ് സെമിയിൽ
കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിര ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ബ്ലാസ്റ്റേഴ്സിനെ 3-0ത്തിന് തോൽപിച്ച മുഹമ്മദൻ സ്പോർട്ടിങ് സെമി ഫൈനലിൽ കടന്നു. അരങ്ങേറ്റ മത്സരത്തിൽ ഇരട്ട ഗോളുമായി നൈജീരിയൻ താരം അബിയോള ദൗഡയാണ് തിളങ്ങിയത്. ശൈഖ് ഫൈസും സ്കോർ ചെയ്തു. ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം ഐ.എസ്.എല്ലിനായി ഒരുങ്ങുന്നതിനാൽ യുവതാരങ്ങൾ മാത്രമടങ്ങിയ രണ്ടാംനിര ടീമാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മറ്റു ക്വാർട്ടർ മത്സരങ്ങളിൽ ഒഡിഷ എഫ്.സി ബംഗളൂരു എഫ്.സിയെയും മുംബൈ സിറ്റി ചെന്നൈയിനെയും ഹൈദരാബാദ് എഫ്.സി രാജസ്ഥാൻ യുനൈറ്റഡിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.