ഡോ. മുഹമ്മദ് അഷ്‌റഫിന്റെ ‘ഖത്തര്‍ ലോകകപ്പ് ഫുട്‌ബാള്‍: കനല്‍വഴികള്‍ താണ്ടിയ വിസ്മയം’ പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
'ഖത്തര്‍ ലോകകപ്പ് ഫുട്‌ബാള്‍: കനല്‍വഴികള്‍ താണ്ടിയ വിസ്മയം'; ഡോ. മുഹമ്മദ് അഷ്റഫിന്റെ പുസ്തക പ്രകാശനം
കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാല മുന് അത്ലറ്റിക് കോച്ചും സ്പോര്ട്സ് ജേണലിസ്റ്റുമായ ഡോ. മുഹമ്മദ് അഷ്‌റഫിന്റെ 'ഖത്തര്‍ ലോകകപ്പ് ഫുട്‌ബാള്‍: കനല്‍വഴികള്‍ താണ്ടിയ വിസ്മയം' പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു.
സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ്, സെനറ്റ് അംഗം വിനോദ് എന്. നീക്കാമ്പുറത്ത്, വി. സ്റ്റാലിന്, ഡോ. വി.പി. അബ്ദുൽ ഹമീദ്, ഡോ. മുഹമ്മദ് അഷ്റഫ്, ഡോ. ശശി പീടികക്കണ്ടി തുടങ്ങിയവര് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.