ഇംഗ്ലണ്ടിനെത​ിരെ ഡീഗോ മറഡോണയുടെ ‘നൂറ്റാണ്ടിൻെറ ഗോൾ’

ഡീഗോയുടെ നിഴലായവർ

മെക്സികോയുടെ തീരങ്ങളിൽ ഡീഗോ ഒരു മഹാസമുദ്രമായി തിരയടിച്ചു കയറുകയായിരുന്നു. ആർത്തിരമ്പിയ ആ തിരകളിൽ മറ്റു പ്രകടനങ്ങളെല്ലാം അലിഞ്ഞില്ലാതായി. 1986ലോകകപ്പ് ഡീഗോ മറഡോണയുടെയും അർജൻറീനയയുടെയും മാത്രമായി രേഖപ്പെടുത്തിയപ്പോൾ ഒരുപിടി പ്രതിഭകൾ ഫുട്ബാളിൻെറ ചരിത്ര പുസ്തകങ്ങളിൽ പൊടിപിടിച്ചു കിടക്കാൻ വിധിക്കപ്പെട്ടവരായി.

ഫ്രാൻസിൻെറ മിഷേൽ പ്ലാറ്റിനിയും ബ്രസീലിൻെറ സീകോയും, ജർമനിയുടെ റൂഡി വോളർ, കാൾ ഹെയ്ൻ റുമിനെഷ്, ഇംഗ്ലീഷുകാരൻ ഗാരി ലിനേക്കർ, ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൻ ഡെന്മാർക്കിൻെറ മൈകൽ ലോഡ്രപ്പും വരെ. ഗ്രൂപ്പ് റൗണ്ടിൽ തുടങ്ങി കലാശപ്പോരാട്ടം വരെ ഡീഗോ കളം ഭരിച്ചതോടെ ഇതരതാരങ്ങളെല്ലാം കുമ്മായവരയുടെ അരികുകളിലേക്ക് മാറ്റു നിർത്തപ്പെട്ടു. എങ്കിലും അവരുടേത് കൂടിയായിരുന്നു മെക്സികോ ലോകകപ്പ്.

ഗാരിയെന്ന ദുഖപുത്രൻ

1986 ജൂൺ 22ന് മെക്സികോയിലെ അസ്റ്റെക അറീനയിൽ ഡീഗോയുടെ 'ദൈവത്തിൻെറ കരസ്പർശമില്ലായിരുന്നെങ്കിൽ ചരിത്രംമറ്റൊന്നാവുമായിരുന്നുവെന്ന് വിശ്വസിക്കുന്ന ഫുട്ബാൾ ആരാധകർ ഏറെയുണ്ട്. ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ടിലും മികച്ച വിജയങ്ങളുമായി കുതിച്ച ഇംഗ്ലണ്ടിന് മെറ്റാരു ലോകകപ്പ് കിരീട സാധ്യത ഉറപ്പിച്ച മേള കൂടിയായിരുന്നു മെക്സികോ. പ്രീക്വാർട്ടറിൽ പരഗ്വേയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയ ഇംഗ്ലീഷുകാർ ഡീഗോയുടെ വിവാദമായ ഇരട്ട ഗോളിൽ ക്വാർട്ടറിൽ വീണപ്പോൾ മങ്ങിയത് ഗാരി ലിനേകർ എന്ന പ്രതിഭയുടെ കരിയർ കൂടിയായിരുന്നു.

ക്വാർട്ടറിൽ അർജൻറീനക്കെതിരെ ഒരു ഗോൾ തിരിച്ചടിച്ചത് ഉൾപ്പെടെ ഇംഗ്ലീഷുകാരുടെ മുന്നേറ്റത്തിൻെറ കടിഞ്ഞാൺ 26കാരനായ ഗാരി ലിനേക്കറിലായിരുന്നു. അരങ്ങേറ്റം കുറിച്ച രണ്ടാം വർഷമായിരുന്നു ലോകകപ്പ് വിരുന്നെത്തിയത്. ബോബി ചാൾട്ടൻെറ പിൻഗാമിയായി ആരാധകർ വാഴ്ത്തിയ താരം.

ഗാരി ലിനേക്കർ 1986 ലോകകപ്പിലെ ഗോൾഡൻ ബൂട്ട്​ പുരസ് കാരങ്ങളുമായി

അതിവേഗ നീക്കങ്ങളും, മത്സര പിരിമുറുക്കത്തിനിടയിലും കൂളായി ആക്രമണം നയിക്കാനുള്ള മിടുക്കും ഗാരിയെ കാണികൾക്ക് പ്രിയങ്കാരനാക്കി മാറ്റി. ലോങ് റേഞ്ചറുകളേക്കാൾ പെനാൽറ്റി ബോക്സിനുള്ളിലെ അനായാസ നീക്കങ്ങളും േക്ലാസ് റേഞ്ച് ഷോട്ടുകളുമായിരുന്നു ഗാരിയുടെ കരുത്ത്. ഗ്രൂപ്പ് റൗണ്ടിൽ പോളണ്ടിനെതിരെ ഹാട്രിക്ക് ഉൾപ്പെടെ ആറ് ഗോളുമായി ഇംഗ്ലണ്ടിനെ നയിച്ച യുവതാരം മെക്സികോയിൽനിന്നും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടുമായാണ് നാട്ടിലേക്ക് മടങ്ങിയത്.

നാലുവർഷത്തിനു ശേഷം 1990 ഇറ്റാലിയയിൽ ഗാരിയും ഇംഗ്ലണ്ടും നാലാം സ്ഥാനക്കരായി മടങ്ങി. ദേശീയ ടീമിനു പുറമെ ക്ലബ് കുപ്പായത്തിലും നിർഭാഗ്യമായിരുന്നു കൂട്ട്. ലെസ്റ്റർ സിറ്റിയും ബാഴ്സലോണയും ടോട്ടൻഹാമും ഉൾെപ്പടെ പ്രമുഖ ക്ലബുകൾക്കായി 15 വർഷം നീണ്ട കരിയർ ഒരു ലീഗ് കിരീടം പോലുമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു.

റൂഡി വോളർ: ജർമൻ മെഷീൻ

മെക്സികോയിലെ ഫൈനലിൽ ഡീഗോ മറഡോണ എന്ന പ്രതിഭയുടെ നക്ഷത്രതിളക്കത്തിൽ നിറംമങ്ങിയ മറ്റൊാരു പ്രതിഭയായിരുന്നു റുഡി വോളർ. ജോസ് ലൂയിസ് ബ്രൗണും, ജോർജ് ആൽബർടോ വൽഡാനോയും നേടിയ ഗോളിലൂടെ അർജൻറീന മുന്നിലെത്തിയപ്പോൾ കാൾ റുമിനെഷും പിന്നാലെ റൂഡി വോളറും ആറു മിനിറ്റ് ഇടവേളയിൽ കുറിച്ച ഗോളിലൂടെ പശ്ചിമ ജർമനി കളിയിൽ തിരികെയെത്തിയ നിമിഷം ലോകകപ്പിൻെറ അപ്രവചനീയമായൊരു മുഹൂർത്തമായിരുന്നു. എന്നാൽ, ആ ആഘോഷങ്ങൾക്ക് മൂന്ന ്മിനിറ്റ് മാത്രമായിരുന്നു ആയുസ്സ്. ജോർജ് ബുറുചയുടെ ഗോളിലൂടെ തിരിച്ചടിച്ച അർജൻറീന കിരീടവുമായി മടങ്ങി.

റൂഡി വോളർ

എന്നാൽ, റൂഡിവോളർ എന്നപ്രതിഭ തേച്ച് മിനുക്കി പാകപ്പെടുകയായിരുന്നു മെക്സികൻ മണ്ണിൽ. നാലു വർഷത്തിനപ്പുറം ഇറ്റലിയിൽ വീണ്ടുമൊരു ലോകകപ്പിന് അരങ്ങൊരുങ്ങിയപ്പോൾ ലോതർമതേവൂസിനൊപ്പം പശ്ചിമ ജർമനിയെ കിരീടത്തിലേക്ക് നയിച്ചത് മുന്നേറ്റത്തിലെ ഈ പടക്കുതിരയായിരുന്നു. കളം വിട്ടപ്പോൾ പരിശീലകനായും തിളങ്ങിയ വോളർ 2002 ലോകകപ്പിൽ ജർമൻ ടീമിനെ ഫൈനൽ വരെയെത്തിച്ച പരിശീലകനായി. 

Tags:    
News Summary - Diego's Shadows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.