അർജൻറീന-ചിലി മത്സരത്തിന്​ മുന്നോടിയായി മറഡോണക്ക്​ ആദരമർപ്പിച്ചു; 3D വിഡിയോ കാണാം

റിയോ ​െഡ ജനീറോ: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക്​ ആദരമർപ്പിച്ച്​ കോപ അമേരിക്ക സംഘാടകർ. അർജൻറീന-ചിലി മത്സരത്തിന്​ മുന്നോടിയായി റിയോയിലെ നിൽട്ടൺ സാ​േൻറാസ്​ സ്​റ്റേഡിയത്തിലാണ്​ ലൈറ്റ്​ ആൻഡ്​ പ്രൊജക്​ഷൻസ്​ ഷോ അരങ്ങേറിയത്​. സ്​റ്റേഡിയത്തിൽ കളി കാണാൻ ആളുണ്ടായിരുന്നില്ലെങ്കിലും സംഘാടകരായ കോൺമെബോൾ സാമൂഹിക മാധ്യമങ്ങൾ വഴി മൂന്നു മിനിറ്റുള്ള അതി​‍െൻറ വിഡിയോ പങ്കുവെച്ചു.

1989ൽ ബയേൺ മ്യൂണിക്കിനെതി​രായ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ നാപോളിക്കായി വാംഅപ്​ ചെയ്യു​േമ്പാൾ പശ്ചാത്തലത്തിൽ അലയടിച്ച ഓപസി​‍െൻറ ലൈവ്​ ഈസ്​ ലൈഫ്​ സൗണ്ട്​ട്രാക്കി​‍െൻറ അകമ്പടിയോടെയുള്ള വിഡിയോയിൽ മറഡോണ കളിച്ച ക്ലബുകളുടെ ജഴ്​സിയിൽ പന്ത്​ ജഗ്​ൾ ചെയ്യുന്ന ഹോളോഗ്രാഫിക്​ ഇമേജുകളാണുണ്ടായിരുന്നത്​. അർജൻറീനോസ്​ ജൂനിയേഴ്​സ്​, ബോക ജൂനിയേഴ്​സ്​, ബാഴ്​സലോണ, നാപോളി, സെവിയ്യ, നൂവെൽസ്​ ഓൾഡ്​ ബോയ്​സ്​, അർജൻറീന ദേശീയ ടീം എന്നിവയുടെയെല്ലാം ജഴ്​സികൾ മിന്നിമറിഞ്ഞു.

മറഡോണയുടെ ജീവിതത്തിലെ പ്രധാന കളിമുഹൂർത്തങ്ങളും ഷോയിൽ കടന്നുവന്നു. 2001 ലാ ബോംബനേര സ്​​റ്റേഡിയത്തിൽ ബോക ജൂനിയേഴ്​സ്​ ആ​രാധകരെ അഭിസംബോധന ചെയ്​ത്​ നടത്തിയ വിടവാങ്ങൽ പ്രസംഗത്തോടെയാണ്​ വിഡിയോ അവസാനിക്കുന്നത്​. കഴിഞ്ഞവർഷം നവംബർ 25നാണ്​ ഇതിഹാസതാരം ഇഹലോകവാസം വെടിഞ്ഞത്​.

Tags:    
News Summary - Diego Maradona honored by Argentina, CONMEBOL with 3D light show at Copa America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.